തിരുവനന്തപുരം: തിരുവിതാംകൂര്‍ സ്വാതന്ത്രസമര ചരിത്രത്തിലെ ഇതിഹാസ നായിക ആനി മസ്‌ക്രീന്‍ അനുസ്മരണം നടത്തി. ഇതോടൊപ്പം പുസ്തക പ്രകാശനവും ചരിത്ര ഗവേഷകനും അധ്യാപകനുമായ ഡോ .ശോഭനന് ആദരവ് അര്‍പ്പിക്കല്‍ചടങ്ങും വെള്ളയമ്പലം ആനിമേഷന്‍ സെന്ററില്‍ നടന്നു.
കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം തിരുവനതപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ ഉദ്ഘാടനം ചെയ്തു. ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് ചാള്‍സ് ഡയസ് എക്‌സ് എം.പി അധ്യക്ഷത വഹിച്ചു.
ആനി മസ്‌ക്രീന്‍ തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരചരിത്രത്തലെ സമുജ്വല താരം എന്ന പുസ്തകം വി.എം.സുധീരന്‍ പ്രകാശനം ചെയ്തു. ഡോ. ശോഭനന് പ്രശംസാപത്രവും ഉപഹാരവും കണ്ണൂര്‍ ബിഷപ് ഡോ .അലക്‌സ് വടക്കുംതല നല്‍കി.
ഫാ. ആന്റണി പാട്ടപ്പറമ്പില്‍, ഫാ. സില്‍വസ്റ്റര്‍, മോണ്‍. യൂജിന്‍ പെരേര, ഇഗ്‌നേഷ്യസ് തോമസ്, ഡോ. ഗ്രിഗറി പോള്‍, ഡോ. എസ്. റയ്മന്‍, ഡോ. ബീറ്റാ ജോണ്‍, ജോളി പത്രോസ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *