Follow Us On

19

April

2025

Saturday

വാടാനപ്പള്ളിയിലെ ‘കാഴ്ചയുടെ സുവിശേഷം’

വാടാനപ്പള്ളിയിലെ  ‘കാഴ്ചയുടെ സുവിശേഷം’

സ്വന്തം ലേഖകന്‍

വാടാനപ്പള്ളി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ പ്രവര്‍ത്തകര്‍ ആരംഭിച്ച സമ്പൂര്‍ണ നേത്രദാന യജ്ഞത്തില്‍ ഒരു നാടൊന്നാകെ പങ്കുേചര്‍ന്നപ്പോള്‍ കാഴ്ചയുടെ പുതുവെളിച്ചം ലഭിച്ചത് ഒന്നും രണ്ടുമാളുകള്‍ക്കല്ല ഇരുനൂറിലധികം ആളുകള്‍ക്കാണ്. 2022 സെപ്റ്റംബറിലാണ് വാടാനപ്പള്ളി സെന്റ് ഫ്രാന്‍സിസ് ഇടവകയെ സമ്പൂര്‍ണ നേത്രദാന ഇടവകയായി പ്രഖ്യാപിച്ചത്. എല്ലാവരെയും ബോധവത്കരിച്ച് നേത്രദാനത്തിന് സമ്മതം സംഘടിപ്പിക്കാന്‍ പ്രയത്‌നിച്ചത് ഇടവകയിലെ സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു. 2017-ല്‍ ഇടവകയില്‍ സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 147 പേരാണ് നേത്രദാനം നടത്തിയത്.

ഇവിടെ നേത്രദാനം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച വ്യക്തി മരണമടഞ്ഞാല്‍ തുടര്‍നടപടികള്‍ ഏകോപിപ്പിക്കാന്‍ മുന്‍പന്തിയിലുണ്ടാകുന്നവരില്‍ ഒരാളാണ് വാടാനപ്പള്ളിയിലെ നേത്രദാനസമിതിയുടെ കണ്‍വീനറും കേരള ഐ ബാങ്ക് വോളന്റിയറും അഭിഭാഷകനുമായ ജോയി പി.എഫ്. ജോയിയെപ്പോലുള്ള വോളന്റിയര്‍മാര്‍ സമയവും കാലവും നോക്കാതെ നേത്രപടലമെടുക്കുന്ന സംഘത്തോടൊപ്പം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഏറെ സമയവും ആരോഗ്യവും നീക്കിവച്ച് ഇതിന് വേണ്ടി യാതൊരു ലാഭേച്ഛയും കൂടാതെ ത്യാഗങ്ങള്‍ ഏറ്റെടുക്കുമ്പോഴും നന്ദിയുടെയോ അഭിനന്ദനത്തിന്റെയോ വാക്കുകള്‍ക്ക് പകരം പലപ്പോഴും വളരെ മോശമായ പെരുമാറ്റമാവും ഇവര്‍ക്ക് നേരിടേണ്ടി വരുക എന്നതാണ് വിരോധാഭാസം.

ഇത്തരത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേത്രദാന പദ്ധതിയില്‍ മറികടക്കേണ്ടതുണ്ട്. മരിച്ച ആള്‍ നല്‍കിയ നേത്രദാന സമ്മതപത്രികയുണ്ടെങ്കിലും ചിലപ്പോഴെങ്കിലും വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിര്‍പ്പ് നേത്രദാനത്തിന് തടസമാകും. ഒരിക്കല്‍ ജോയിക്ക് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഇത്തരം സഹനങ്ങള്‍ ഏറ്റെടുക്കുമ്പോഴും നേത്രപടലം സ്വീകരിച്ച് കാഴ്ച ലഭിക്കുന്ന വ്യക്തി അനുഭവിക്കുന്ന സന്തോഷം മാത്രമാണ് തന്റെ മുമ്പിലുള്ളതെന്ന് അഡ്വ. ജോയി പറയുന്നു. സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ നേത്രദാനത്തെക്കുറിച്ചും അവയവദാനത്തെക്കുറിച്ചും പാഠനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും അതിന് മുന്നോടിയായി പിഒസി പുറത്തിറക്കുന്ന സണ്‍ഡേ കാറ്റിക്കിസം പുസ്തകങ്ങളില്‍ നേത്രദാനത്തിന്റെയും അവയവദാനത്തിന്റെയും പ്രാധാന്യവും മാഹാത്മ്യവും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കണക്കുകള്‍ പ്രകാരം നമ്മുടെ രാജ്യത്ത് പത്ത് ലക്ഷത്തിലധികം ആളുകള്‍ നേത്രപടലത്തിനായി രജിസ്റ്റര്‍ ചെയ്ത് കാഴ്ച ലഭിക്കുന്നതിനായി കാത്തിരിക്കുമ്പോള്‍ ഒരു വര്‍ഷം 50,000 ത്തോളം നേത്രപടലങ്ങള്‍ മാത്രമാണ് നേത്രദാനത്തിലൂടെ ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ സഭ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ചാ ല്‍ അനേരുടെ അന്ധത മാറ്റാനു ള്ള വലിയൊരു സഹായമായി അ ത് മാറുമെന്ന് അഡ്വ. ജോയി പറയുന്നു.
വാടാനപ്പള്ളി ഇടവകയിലുണ്ടായിരുന്ന 248 ഓളം കുടുംബങ്ങളാണ് നേത്രദാനത്തിന് സമ്മതം നല്‍കിയിരുന്നത്. ഇടവകയുടെ കീഴിലുണ്ടായിരുന്ന കപ്പേള കേന്ദ്രീകരിച്ച് പുതിയ ഇടവകയുടെ കീഴിലേക്ക് കുറെ കുടുംബങ്ങളെ മാറ്റിയതിനെ തുടര്‍ന്ന് ഇപ്പോള്‍ 150 ഓളം കുടുംബങ്ങളാണ് ഇന്ന് വാടാനപ്പള്ളി ഇടവകയിലുള്ളത്.

ഈ ഫെബ്രുവ രി 21-ന് നടന്ന നേത്രദാനം അ ടക്കം 147 പേരുടെ നേത്രദാനം ഇ തുവരെ ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിക്കഴിഞ്ഞു. ഇതില്‍ 42 പേര്‍ മാത്രമാണ് ക്രൈസ്തവര്‍. ഏകദേശം നൂറിലധികം പേര്‍ അക്രൈസ്തവരാണ്. അവരും ഈ ഉദ്യമം ഏറ്റെടുത്തതു അനേകര്‍ക്ക് വെളിച്ചമായി മാറി എന്നതാണ് ഈ യജ്ഞത്തെ കൂടുതല്‍ വേറിട്ടതാക്കി മാറ്റുന്നത്. നേത്രദാനത്തിന് നാട്ടിലെ മരണാനന്തര സഹായ സമിതികളുടെയും വിവിധ ക്ലബ്ബുകളുടെയും സഹായം ലഭിക്കുന്നുണ്ട്. കൂടാതെ മെഡിക്കല്‍ കോളേജിലെയും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെയും സേവനവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. അഡ്വ. ജോയിക്ക് പുറമെ ഇടവക വികാരി അഡ്വ. ഫാ. ഏബിള്‍ ചിറമല്‍, എം.ടി ഫ്രാന്‍സിസ്, പി.വി ലോറന്‍സ് മാസ്റ്റര്‍, സി.എ ലോനപ്പന്‍ തുടങ്ങിയവര്‍ നേത്രദാന യജ്ഞത്തിന് നേതൃത്വം നല്‍കി വരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?