മാനന്തവാടി: വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്‍കണമെന്നും, അതിന് അനുസൃതമായ നിയമ ഭേദഗതികളും നിയമനിര്‍മാണങ്ങളും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.
വന്യജീവി ആക്രമണം അവസാനിപ്പിക്കാന്‍ അധികാരികള്‍ ആവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നത് വരെയുള്ള സഹന സമരങ്ങള്‍ക്ക് രൂപതയിലെ കെസിവൈഎം, മാതൃവേദി, ഇതര ക്രൈസ്തവ സംഘടനകള്‍, ബഹുജന സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സമരം സംഘടിപ്പിക്കുന്നത്.
സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ മാര്‍ച്ച് 15ന് വയനാട്ടിലെ മൂന്നു താലൂക്കുകളിലും പ്രതിഷേധ മാര്‍ച്ചും ധര്‍ണയം നടത്തും. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ എല്ലാ വില്ലേജ് ഓഫിസുകള്‍ക്കു മുന്നിലും ഉപവാസങ്ങള്‍ നടത്തും. സമര പ്രചാരണ ജാഥ, പോസ്റ്റര്‍ പ്രചാരണം, ലീഫ് ലെറ്റര്‍ വിതരണം, പ്രതിഷേധ ദിനം, സമരകൂടാര നിര്‍മാണം തുടര്‍ന്ന് അനിശ്ചി തകാല നിരാഹാര സമരം എന്നിവയാണ് നടത്തുന്നത്.
ദ്വാരക എയുപി സ്‌കൂളില്‍ നടന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ രൂപത പൊളിറ്റിക്കല്‍ അഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസ് കൊച്ചറക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. മുള്ളന്‍കൊല്ലി ഫെറോന വികാരി ഫാ. ജസ്റ്റിന്‍ മൂന്നനാല്‍, ഫാ. ജോബി മുക്കാട്ട് കാവുങ്കല്‍, ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട് ,ഫാ. ബാബു മൂത്തേടം, സെബാസ്റ്റ്യന്‍ പുരയ്ക്കല്‍, കെസിവൈഎം രൂപതാ പ്രസിഡന്റ് ബിബിന്‍, മാതൃവേദി രൂപതാ ജനറല്‍ സെക്രട്ടറി മോളി ജോസഫ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *