കാഞ്ഞിരപ്പള്ളി: മനുഷ്യജീവനാണ് എല്ലാ ജീവനേക്കാളും മുകളിലെന്ന് മനസിലാക്കുകയും, സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാനായി വന്യമൃഗത്തെ സ്വയംസംരക്ഷണത്തിന്റെ പേരില്‍ വെടിവച്ചുകൊല്ലുകയും ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചു.
മനുഷ്യജീവന്‍, അതു വനപാലകരുടെ ആയാലും ഉദ്യോഗസ്ഥരുടെ ആയാലും പൊതുപ്രവര്‍ത്തകരുടെ ആയാലും കര്‍ഷകരുടെ ആയാലും വിലപ്പെട്ടതാണെന്ന തിരിച്ചറിവോടുകൂടി വിവേകപൂര്‍വം പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്സിക്യൂട്ടീവ് യോഗം പറഞ്ഞു.
27 ന് നടക്കുന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലിയോടനുബന്ധിച്ചുള്ള ആലോചനായോഗത്തിലാണ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *