Follow Us On

18

August

2025

Monday

ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

കല്‍പറ്റ: ചൂരല്‍മല മുണ്ടകൈ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്കായി മാനന്തവാടി രൂപത നിര്‍മ്മിച്ചു നല്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രഗതിയില്‍ സഹനങ്ങളും അവയില്‍ നിന്നുള്ള ദൈവീകമായ പുനരുജ്ജീവനവുമാണ് കാണാനാകുകയെന്ന് പദ്ധതി ശിലകള്‍ വെഞ്ചിരിച്ച് ഉല്‍ഘാടനം ചെയ്തു കൊണ്ട് ബിഷപ് ജോസ് പൊരുന്നേടം ചൂണ്ടിക്കാട്ടി.
മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റക്കും മുട്ടില്‍ മേപ്പാടി റോഡില്‍ കെ.കെ. ജംഗ്ഷനുമിടയിലുള്ള പാലക്കാട്ട് കുന്നിലാണ് ഇതിനായുള്ള സ്ഥലം കണ്ടെത്തി പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്.

ഉരുള്‍പൊട്ടല്‍ മൂലം വീടും സ്ഥലവും നഷ്ടമായിട്ടും സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ പെടാതെ പോയിട്ടുള്ള ദുരിതബാധിതര്‍ക്കമായി 50 വീടുകളാണ് രൂപത നിര്‍മ്മിക്കുന്നത്. ഇതില്‍ അഞ്ച് വീടുകളുടെ നിര്‍മ്മാണം തോമാട്ടുചാല്‍, പുതിയിടംകുന്ന്, കണിയാരം എന്നിവിടങ്ങളിലായി നടന്നു വരുന്നു. ബാക്കി വീടുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നത്.
മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം അധ്യക്ഷനായിരുന്നു. ഫ്രാന്‍സീസ് പാപ്പായുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി ആപ്തവാക്യത്തിന്റെ സത്ത പ്രവര്‍ത്തിയിലെത്തിക്കുകയാണ് ഈ പുനരധവാസത്തിലൂടെയെന്ന് പിതാക്കന്‍മാന്‍ അനുശോചനത്തില്‍ അനുസ്മരിച്ചു.

രൂപതാ വികാരി ജനറാളും പുനരധിവാസ കമ്മിറ്റി ചെയര്‍മാനുമായ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ എല്ലാവരേയും സ്വാഗതം ചെയത് പ്രസംഗിച്ചു. അഡ്വ.ടി.സിദ്ദിഖ് എം എല്‍ എ സ്ഥലത്തിന്റെ രേഖകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തത്തില്‍ പ്രോജക്ട് വിശദീകരിച്ചു. കല്‍പറ്റ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, മുട്ടില്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സന്തോഷ് കുമാര്‍ പി.എം. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. ജോസ് കൊച്ചറയ്ക്കല്‍, എറണാകുളം രൂപതാ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ.ജോസഫ് കൊളത്തുവള്ളില്‍, കല്‍പറ്റ ഫൊറോനാ വികാരി ഫാ. ജോഷി പെരിയപ്പുറം, വാഴവറ്റ ഇടവക വികാരി ഫാ. അനില്‍ മൂഞ്ഞനാട്ട്, ചൂരല്‍മല ഇടവക വികാരി ഫാ. ജിബിന്‍ വട്ടുകുളത്തില്‍, പുനരധിവാസ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് പുഞ്ചയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?