പാപ്പാ ഫ്രാന്‍സിസിന്റെ അന്ത്യവിശ്രമ സ്ഥലം പൊതുജനങ്ങള്‍ക്ക് പ്രാര്‍ഥിക്കാനായി തുറന്നു കൊടുക്കുമ്പോള്‍ തികച്ചും അസാധാരണമായ കാഴ്ചകളാണ് അവിടെ കാണാന്‍ കഴിയുക. സാധാരണ മാര്‍പാപ്പമാരെ സംസ്‌കരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരുടെയുപോലുള്ള കല്ലറയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സംസ്‌കരിച്ചിരിക്കുന്നത് എന്ന് കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ കല്ലറയും തീര്‍ത്തും ലളിതമാണ്.
സാന്താ മരിയ ബസിലിക്കക്കുള്ളില്‍ പൗളിന്‍ ചാപ്പലിനും സ്‌ഫോര്‍സ ചാപ്പല്‍ ഓഫ് ദ ബസിലിക്കയ്ക്കുമിടയില്‍ ഒരുവശത്തായാണ് വെള്ളനിറത്തിലുള്ള മൃതകുടീരത്തിന്റെ സ്ഥാനം. കല്ലറയില്‍ ഒരു ചെറിയ കുരിശും ഫ്രാന്‍സിസ് എന്നു ലത്തീനില്‍ എഴുതിയിരിക്കുന്നതും കാണാന്‍ കഴിയും. ഒരു ധവളറോസാപ്പൂ മാത്രം വച്ച് അലങ്കരിച്ചുകൊണ്ട് പാപ്പായുടെ ആഗ്രഹപ്രകാരം ഏറ്റവും ലളിതമായ മടക്കയാത്ര. പാപ്പ ധരിച്ചിരുന്ന കുരിശാണ് കല്ലറയ്ക്കു മീതെയായി ഭിത്തിയില്‍ സ്ഥാപിച്ചിട്ടുള്ളത്.
ലളിതമായ രീതിയില്‍ അലങ്കാരങ്ങളൊന്നുമില്ലാതെയാകണം ശവകുടീരമെന്ന് പാപ്പ വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരുന്നു.
ദാരിദ്ര്യത്തെ സ്വയം പുല്‍കിയ ഫ്രാന്‍സിസ് അസ്സീസിയുടെ പാതയാണ് ഫ്രാന്‍സിസ് പാപ്പയും പിന്തുടര്‍ന്നത്. ക്രിസ്തുവിനെ ചൂണ്ടിക്കാട്ടുകയല്ല, തന്റെ ജീവിതം കൊണ്ട് അവിടുത്തെ പകര്‍ന്നു തരികയായിരുന്നു ഫ്രാന്‍സിസ് പാപ്പ.
Leave a Comment
Your email address will not be published. Required fields are marked with *