Follow Us On

30

April

2025

Wednesday

അന്തര്‍ദേശീയ മിഷന്‍ കോണ്‍ഗ്രസ് ശ്രദ്ധേയമാകുന്നു

അന്തര്‍ദേശീയ മിഷന്‍ കോണ്‍ഗ്രസ് ശ്രദ്ധേയമാകുന്നു
ചങ്ങനാശേരി: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന  6-ാമത് അന്തര്‍ദേശീയ മിഷന്‍ കോണ്‍ഗ്രസ് (ജിജിഎം) ആരംഭിച്ചു. ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയത്തിലും ക്രിസ്തു ജ്യോതി ക്യാമ്പസിലുമായി നടക്കുന്ന  ജിജിഎം മെയ് 4-ന് സമാപിക്കും.
ഇറ്റാനഗര്‍ രൂപതാധ്യക്ഷന്‍ ഡോ. ബെന്നി വര്‍ഗീസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍  ദിവ്യബലിയര്‍പ്പിച്ച് ദീപം തെളിയിച്ചു.  ഇറ്റാനഗര്‍ ബിഷപ് എമരിറ്റസ് റവ. ഡോ. ജോണ്‍ തോമസ് , ഗുഡ്ഗാവ് ബിഷപ് ഡോ. തോമസ് മാര്‍ അന്തോണിയോസ്, ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ ഫാ. ആന്റണി എത്തക്കാട്ട്, ഇടവകവികാരി ഫാ. തോമസ് കല്ലുകളം എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് മിഷന്‍ കോണ്‍ഗ്രസിന്റെ പ്രധാന ആകര്‍ഷണമായ  മിഷന്‍  എക്‌സിബിഷന്‍ ബിഷപ് തോമസ് മാര്‍ അന്തോണിയോസ്  ഉദ്ഘാടനം ചെയ്തു. കെസിബിസി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ തദവസരത്തില്‍ സന്നിഹിതനായിരുന്നു.
 മിഷന്‍ ധ്യാനങ്ങള്‍, ബൈബിള്‍ എക്‌സ്‌പോ, കാര്‍ലോ ദിവ്യകാരുണ്യ എക്‌സിബിഷന്‍, രാജ്യാന്തര മിഷന്‍ ചലച്ചിത്രമേള, ക്രിസ്തീയ സംഗീതനിശ, പ്രോ-ലൈഫ് ഗാതറിംഗ്, മിഷന്‍ ഔട്ട് റീച്ച് പരിപാടികള്‍ എന്നിവ രാജ്യാന്തര മിഷന്‍ കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും.
ജിജിഎം മിഷന്‍ കോണ്‍ഗ്രസിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മിഷന്‍ എന്ന രാജ്യാന്തര ചലച്ചിത്രമേള ചങ്ങനാശേരി മീഡിയ വില്ലേജില്‍ ബിഷപ് ഡോ. ബെന്നി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി രൂപത വികാരി ജനറല്‍ ഫാ. ആന്റണി എത്തക്കാട്ട്, ചലച്ചിത്രനടന്‍ ജയശങ്കര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ലോക സിനിമകളിലെ ക്രൈസ്തവ ചൈതന്യം ഉള്‍ക്കൊള്ളുന്ന മികച്ച സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകള്‍ക്കായി മിഷന്‍ കോണ്‍ഗ്രസിന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മിഷന്‍ കോണ്‍ഗ്രസിന്റെ ഭാഗമായ മിഷന്‍ ഔട്ട് റീച്ച് പരിപാടിയില്‍ ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ്, ബിഷപ്പ് ജോണ്‍ തോമസ്, ബിഷപ്പ് ബെന്നി വര്‍ഗീസ് എന്നിവര്‍ ചങ്ങനാശേരി മേരി മൗണ്ട് ലത്തീന്‍ കത്തോലിക്കാ ദൈവാലയത്തില്‍ എത്തുകയും മിഷന്‍ അനുഭവങ്ങള്‍ പങ്കുവച്ച് ഇടവക ജനങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്തു.
തുടര്‍ന്ന് ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയത്തിലെ പ്രശസ്ത ബാന്‍ഡായ SH ബാന്‍ഡിന്റെ സംഗീത നിശയും നടത്തപ്പെട്ടു.
മിഷന്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിവസം തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് നെറ്റോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ലത്തീന്‍ ക്രമത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, ഇറ്റാനഗര്‍ ബിഷപ് ഡോ. ബെന്നി വര്‍ഗീസ്, ഇറ്റാനഗര്‍ ബിഷപ് എമരിറ്റസ് ഡോ. ജോണ്‍ തോമസ്, ഇംഫാല്‍ രൂപത വികാരി ജനറല്‍ ഫാ. വര്‍ഗീസ് വേലിക്കകം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
തുടര്‍ന്ന് ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമായി മൂന്ന് മിഷന്‍ ധ്യാനങ്ങള്‍ വിവിധ സെന്ററുകളിലായി ആരംഭിച്ചു. ക്രിസ്തു ജ്യോതി ഓഡിറ്റോറിയത്തില്‍ നടന്ന സന്യസ്ത സംഗമത്തില്‍ ബിഷപ് ജോണ്‍ തോമസ്, അഡ്വ. ജസ്റ്റിന്‍ പള്ളി വാതുക്കല്‍ എന്നിവര്‍ സംസാരിച്ചു.
ചങ്ങനാശേരി അതിരൂപതയില്‍ നിന്ന് മിഷന്‍ പ്രവര്‍ത്തനത്തിനായി പോയ മിഷനറിമാര്‍ക്കു വേണ്ടി നടത്തപ്പെട്ട മിഷന്‍ ഗാതറിംഗില്‍ ബിഷപ് ബെന്നി വര്‍ഗീസ് അധ്യക്ഷത വഹിക്കുകയും മിഷനറിമാരെ അനു മോദിക്കുകയും ചെയ്തു.
വൈകുന്നേരം തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന ദൈവാലയത്തില്‍ നടന്ന മിഷന്‍ ഔട്ട് റീച്ച് പരിപാടിയില്‍ ബിഷപ് ജോണ്‍ തോമസ്, ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍, ബിഷപ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ ദിവ്യബലിയര്‍പ്പിക്കുകയും മിഷന്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നടന്നക്രിസ്ത്യന്‍ സംഗീത നിശയില്‍ അഡോനായ് സിംഗേഴ്‌സ് ബാന്റ് സംഗീത പരിപാടി അവതരിപ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?