Follow Us On

14

May

2025

Wednesday

അഗസ്തീനിയന്‍ സന്യാസഭവനത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

അഗസ്തീനിയന്‍  സന്യാസഭവനത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

വത്തിക്കാന്‍ സിറ്റി: ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍, പാപ്പ അംഗമായ വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള സന്യാസസമൂഹത്തിന്റെ ജനറല്‍ കൂരിയയില്‍ അഗസ്തീനിയന്‍ സഭാംഗങ്ങളോടൊപ്പം ലിയോ 14 ാമന്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് അദ്ദേഹം അവരോടൊപ്പം ഉച്ചഭക്ഷണത്തിന് ചേര്‍ന്നു. പാപ്പ കര്‍ദിനാളായിരുന്നപ്പോള്‍  മിക്കപ്പോഴും ഇവിടെ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. 2001 മുതല്‍ 2013 വരെ 12 വര്‍ഷക്കാലം  സന്യാസസഭയുടെ പ്രയര്‍ ജനറലായി സേവനമനുഷ്ഠിച്ച സമയത്ത്  മാര്‍പാപ്പ താമസിച്ചിരുന്ന സ്ഥലമാണ് ഇത്.

കറുത്ത മിനിവാനിലാണ് വത്തിക്കാനില്‍ നിന്ന് പാപ്പ സന്യാസ ആശ്രമത്തില്‍ എത്തിയത്. പാപ്പ കൂരിയ ഭവനത്തിന് അപരിചിതമായ വ്യക്തിത്വമല്ലെന്ന്  പാപ്പയുടെ സുഹൃത്തും നിലവിലെ പ്രയര്‍ ജനറലുമായ ഫാ. അലജാന്‍ഡ്രോ മോറല്‍ പ്രതികരിച്ചു.  ‘ഊഷ്മളവും അനൗപചാരികവുമായ  സന്ദര്‍ശനം, നന്ദി പ്രകടിപ്പിക്കുവാനാണ് പാപ്പ ഉപയോഗിച്ചത്. അദ്ദേഹത്തിന് എല്ലാവരെയും അറിയാം. ഇവിടെ ഉള്ള എല്ലാവര്‍ക്കും അദ്ദേഹത്തെയും അറിയാം. അത് ഈ സന്ദര്‍ശനത്തെ പ്രത്യേകിച്ച് അര്‍ത്ഥവത്താക്കി’, ഫാ. അലജാന്‍ഡ്രോ കൂട്ടിച്ചേര്‍ത്തു.വിശുദ്ധ അഗസ്റ്റിന്‍ ആവശ്യപ്പെതുപോലെ, നാം എപ്പോഴും കൂട്ടായ്മയില്‍ ജീവിക്കണമെന്ന വാക്കുകളോടെയാണ് പാപ്പ യാത്രയായത്.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം  കൂരിയ ഭവനത്തില്‍ നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ നിരവധി ആളുകള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ എത്തിയിരുന്നു.  കൂരിയ ഭവനത്തില്‍ സഹായിക്കുന്ന തൊഴിലാളികളും അടുക്കള ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തിയ പാപ്പ ആരെയും നിരാശരാക്കിയില്ല.  കൂടാതെ പാപ്പ എത്തിയ വിവരമറിഞ്ഞ് അഗസ്റ്റീനിയന്‍ കൂരിയയുടെ കവാടത്തില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി. അവിടെയും തന്നെ കാത്തിരുന്നവരെ ഊഷ്മളമായി അഭിവാദ്യം ചെയ്ത ശേഷമാണ് പാപ്പ മടങ്ങിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?