Follow Us On

27

July

2025

Sunday

വരുന്നു ‘പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ രണ്ടാം ഭാഗം ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ ; ടീസര്‍ പുറത്തിറങ്ങി

വരുന്നു ‘പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ രണ്ടാം ഭാഗം ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ ; ടീസര്‍ പുറത്തിറങ്ങി

വാഷിംഗ്ടണ്‍ ഡിസി: മെല്‍ ഗിബ്സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്ര കമ്പനിയായ ലയണ്‍സ്‌ഗേറ്റ് ടീസര്‍ പുറത്തിറക്കി.  ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ അധികം വൈകാതെ റിലീസ് ചെയ്യും.

ഏറെ ശ്രദ്ധ നേടിയ, ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ (2004) ന്റെ  തുടര്‍ച്ചയായ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് മാത്രമായി  ഒരു എക്‌സ് അക്കൗണ്ട് തുറന്നിട്ടുണ്ട്. മെല്‍ ഗിബ്സണും ബ്രൂസ് ഡേവിയുടെ ഐക്കണ്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ലയണ്‍സ്‌ഗേറ്റാവും ആഗോളതലത്തില്‍ സിനിമയുടെ  വിതരണംനടത്തുന്നത്. 2026 – ല്‍, ഒരുപക്ഷേ ഈസ്റ്റര്‍ കാലത്താവും ചിത്രം പുറത്തിറങ്ങുന്നതെന്ന് കരുതപ്പെടുന്നു.

ഈ ചിത്രം ‘ഒരു തലമുറയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമാറ്റിക് സംഭവങ്ങളില്‍ ഒന്നാണ്’ എന്ന്, ലയണ്‍സ്‌ഗേറ്റ് സിനിമയുടെ പ്രസിഡന്റ് ആദം ഫോഗല്‍സണ്‍, ഒരഭിമുഖത്തില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന അതിശയകരമായ ഇതിഹാസ ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30 വര്‍ഷത്തിലേറെയായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന  വ്യക്തി എന്ന നിലയില്‍ ചിത്രത്തിന്റെ സംവിധായകനായ മെല്‍ ഗിബ്സന്റെ കഴിവും സമര്‍പ്പണവും അദ്ദേഹം ശ്ലാഘിച്ചു. അതേസമയം വിതരണക്കാരായ  ലയണ്‍സ്‌ഗേറ്റില്‍ മെല്‍ ഗിബ്സണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘മുഴുവന്‍ ടീമും ഈ സിനിമയോട് പുലര്‍ത്തുന്ന അഭിനിവേശത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും ഇതിനായി അവര്‍ തങ്ങളുടെ സര്‍വ കഴിവുകളും ഉപയോഗിക്കുമെന്ന് താന്‍  വിശ്വസിക്കുന്നതായും മെല്‍ ഗിബ്‌സന്‍ പറഞ്ഞു.

വലിയ വാണിജ്യവിജയം നേടിയ ചിത്രമെന്നതിലുപരി ക്രിസ്തുവിന്റെ പീഡാസഹനരംഗങ്ങളെ തീവ്രതയില്‍ അവതരിപ്പിച്ചുകൊണ്ട് വിശ്വാസികളെയും അവിശ്വാസികളെയും ഏറെ സ്വാധീനിച്ച ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ’ രണ്ടാം ഭാഗം ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സന്തോഷം ലോകത്തിന് പകരുന്ന ചിത്രമായി മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?