Follow Us On

07

June

2025

Saturday

ടെക്‌സസിലെ പബ്ലിക് സ്‌കൂള്‍ ക്ലാസ്‌റൂമുകളില്‍ പത്തു കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമം വരുന്നു

ടെക്‌സസിലെ പബ്ലിക് സ്‌കൂള്‍ ക്ലാസ്‌റൂമുകളില്‍ പത്തു കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമം വരുന്നു

ടെക്‌സസ്: സംസ്ഥാനത്തെ എല്ലാ പബ്ലിക് സ്‌കൂള്‍ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിന്റെ അന്തിമ പതിപ്പ് ടെക്‌സസ് ഹൗസ് പാസാക്കി,ഇത് ഗവര്‍ണറുടെ ഒപ്പിനായി സമര്‍പ്പിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വിശ്വാസം തിരികെ കൊണ്ടുവരാനുള്ള ടെക്‌സസിന്റെ സമീപ വര്‍ഷങ്ങളിലെ നീക്കത്തിന്റെ പ്രതിഫലനമാണ് പുതിയ നിയമനിര്‍മ്മാണം.

സെനറ്റര്‍ ഫില്‍ കിംഗ് (ആര്‍വെതര്‍ഫോര്‍ഡ്) ആണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തത്. ബില്ലില്‍ പത്ത് കല്‍പ്പനകളുടെ 16 ബൈ 20 ഇഞ്ച് വലുപ്പമുള്ള ഒരു പോസ്റ്റര്‍ എല്ലാ ക്ലാസ് മുറികളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ബില്ലില്‍ നല്‍കിയിരിക്കുന്ന ഭാഷയല്ലാതെ മറ്റൊരു വാചകവും പോസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, സമാനമായ മറ്റ് പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ‘200 വര്‍ഷമായി, അമേരിക്കയിലുടനീളമുള്ള പൊതു കെട്ടിടങ്ങളിലും ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു,’ കിംഗ് തന്റെ ബില്‍ വിശകലനത്തില്‍ എഴുതി.

2021ല്‍, ടെക്‌സസ് ‘In God We Trust’ പോസ്റ്ററുകള്‍ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്കിയിരുന്നു. ടെക്‌സസ് സെനറ്റ് SB 11 ബില്‍  പാസാക്കിയതോടെ, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂള്‍ സമയത്ത് പ്രാര്‍ത്ഥനയ്ക്കും  മതപഠനത്തിനും  അനുവാദമുണ്ട്. SB 965, പ്രകാരം പൊതുവിദ്യാഭ്യാസ ജീവനക്കാര്‍ക്ക് ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ മതപരമായ പ്രസംഗത്തിലോ പ്രാര്‍ത്ഥനയിലോ ഏര്‍പ്പെടാന്‍ അനുവാദമുണ്ട്. ടെക്‌സസിലെ പൊതുവിദ്യാലയങ്ങളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഈ നിയമങ്ങള്‍ വരുന്നത്, ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്കും  അധ്യാപകര്‍ക്കും  തങ്ങളുടെ വിശ്വാസം സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും.

‘ബ്ലൂബോണറ്റ് ലേണിംഗ്’ ടെക്‌സസ് വിദ്യാഭ്യാസ ഏജന്‍സി (TEA) വികസിപ്പിച്ച പഠന സാമഗ്രികളാണ്, ഇതില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വരെയുള്ള ഓപ്ഷണല്‍ കോഴ്‌സ് മെറ്റീരിയല്‍ ഉണ്ട്. ചരിത്രം അല്ലെങ്കില്‍ സാമൂഹിക പഠനം പോലുള്ള വിഷയങ്ങളിലെ ആശയങ്ങള്‍ പാഠിപ്പിക്കാനായി കല,വായന,ചിത്രരചന തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന ഒരു മള്‍ട്ടിഡിസിപ്ലിനറി സമീപനത്തോടെയാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കിന്റര്‍ഗാര്‍ടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമരിയാക്കാരന്റെ കഥയെക്കുറിച്ചുള്ള ഒരു പാഠത്തിലൂടെ അല്ലെങ്കില്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ‘ദി ലാസ്റ്റ് സപ്പര്‍’ എന്ന പെയിന്റിംഗ് പോലുള്ള കലാസൃഷ്ടികളിലൂടെയെല്ലാം നല്ല പാഠങ്ങള്‍ പാഠിക്കാനാകും എന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. അഞ്ചാം ക്ലാസുകാര്‍ക്കുള്ള കവിതാ യൂണിറ്റ് റോബര്‍ട്ട് ഫ്രോസ്റ്റിന്റെയും വില്യം കാര്‍ലോസ് വില്യംസിന്റെയും കവിതകള്‍ക്കൊപ്പം പഴയനിയമത്തിലെ സങ്കീര്‍ത്തനങ്ങളുടെ പുസ്തകവും പാരായണം ചെയ്യും. സ്‌കൂളുകള്‍ക്ക് ഈ  പാഠ്യപദ്ധതി സ്വീകരിക്കുന്നത് ഓപ്ഷണലാണ്. എന്നിരുന്നാലും, സ്‌കൂള്‍ പങ്കെടുക്കുകയാണെങ്കില്‍ അവര്‍ക്ക് ഒരു വിദ്യാര്‍ത്ഥിക്ക് $60 വച്ച് അധിക ധനസഹായം ലഭിക്കും.

സ്‌കൂള്‍ ചുവരുകളില്‍ പത്തു കല്‍പ്പനകളും ദേശീയ മുദ്രാവാക്യവും സ്ഥാപിക്കുന്നത് അമേരിക്കന്‍, ടെക്‌സസ് നിയമങ്ങളുടെ അടിസ്ഥാന മൂല്യങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍മ്മിപ്പിക്കാന്‍ സഹായിക്കും.

ക്ലാസ് മുറികളില്‍ പത്ത് കല്‍പ്പനകള്‍ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സമാനമായ നിയമനിര്‍മ്മാണം മുന്‍പ് ലൂസിയാനയും അര്‍ക്കന്‍സാസും പാസാക്കിയിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?