Follow Us On

18

June

2025

Wednesday

യൂറോപ്പില്‍ വീണ്ടും ‘ആത്മീയ വിപ്ലവ’ത്തിന് തിരിതെളിയുന്നു

യൂറോപ്പില്‍ വീണ്ടും ‘ആത്മീയ വിപ്ലവ’ത്തിന് തിരിതെളിയുന്നു

ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായിരുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വീണ്ടുമൊരു ആത്മീയ വിപ്ലവം പൊട്ടിപ്പുറപ്പെടാനൊരുങ്ങുന്നു. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ കത്തോലിക്കാ യുവജനങ്ങളും. ക്രൈസ്തവ യൂറോപ്പിന് ഏതാനും നാളുകളായി നഷ്ടമായ വിശ്വാസവും ക്രിസ്തുസ്‌നേഹവും തിരിച്ചുപിടിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്  22 വയസ്സുകാരനായ സ്പാനിഷ് മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫെര്‍ണാണ്ടോ മോസ്‌കാര്‍ഡോയും സഹപാഠി് പട്രീഷ്യയും.

ആത്മീയ വിപ്ലവത്തിനുള്ള പദ്ധതികളെല്ലാം ഇതിനകം അവര്‍ തയ്യാറാക്കിക്കഴിഞ്ഞു. ‘റോം’25 ദി വേ ഓഫ് സെന്റ് ജെയിംസ്’27  ജെറുസലേം’33’ എന്ന തലക്കെട്ടിലുള്ള സംരംഭം ഇരുവരും ചേര്‍ന്ന് ലിയോ 14-ാം മാപര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചു. തീര്‍ത്ഥാടനങ്ങള്‍, സുവിശേഷവല്‍ക്കരണം, രോഗശാന്തി എന്നിവയിലൂടെ ‘മറ്റൊരു യൂറോപ്പ് സാധ്യമാക്കാനാണ്’ യുവജനങ്ങള്‍ ലക്ഷ്യമിടുന്നത്. പുതിയ യൂറോപ്യന്‍ തലമുറയ്ക്ക് വിശ്വാസത്തിലേക്കും പ്രത്യാശയിലേക്കും ഒരു പാത തുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സംരംഭത്തെക്കുറിച്ച് മോസ്‌കാര്‍ഡോയും സഹപാഠി പട്രീഷ്യയും പാലന്‍സിയയിലെ ബിഷപ്പ് മൈക്കല്‍ ഗാര്‍സിയാന്‍ഡിയയുടെ സാന്നിധ്യത്തില്‍ പരിശുദ്ധ പിതാവിനോട് വിശദീകരിച്ചു.

ഭൂമിയിലെ ക്രിസ്തുവിന്റെ വികാരിക്ക് ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത് അവിശ്വസനീയമായ കാര്യമാണെന്നും അദ്ദേഹത്തിനും ആ നിമിഷം ഞങ്ങള്‍ക്കും അത്യധികം സന്തോഷം നിറഞ്ഞ ഒരു അനുഭവമായിരുന്നു എന്നും അവര്‍ പറഞ്ഞു.

മോസ്‌കാര്‍ഡോ പറയുന്നതനുസരിച്ച്, ‘അത് കൃത്യമായി പിന്തുടരുമെന്ന്’ പോപ്പ് ലിയോ പതിനാലാമന്‍ അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?