Follow Us On

25

June

2025

Wednesday

എന്റെ ഭര്‍ത്താവും മകനും ക്രിസ്തുവിനൊപ്പം രക്തസാക്ഷികള്‍..!

സിറിയയിലെ ഡമാസ്‌കസിലുള്ള മാര്‍ ഏലിയാസ് പള്ളിയില്‍ നടന്ന ഭീകര ചാവേര്‍ ആക്രമണം നേരില്‍ കാണാനിടയായ സിറിയന്‍ ക്രിസ്ത്യന്‍ സ്ത്രീയുടെ അനുഭവം

എന്റെ ഭര്‍ത്താവും മകനും ക്രിസ്തുവിനൊപ്പം രക്തസാക്ഷികള്‍..!

‘എന്റെ ഭര്‍ത്താവും മകനും ചാവേര്‍ ആക്രമണം തടയാന്‍ ശ്രമിക്കവേ ദൈവാലയത്തില്‍ സ്വജീവന്‍ ബലിയര്‍പ്പിച്ചു. ശരീരഭാഗങ്ങള്‍ പള്ളിക്കുള്ളില്‍ പറക്കുന്നതാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. എന്റെ പ്രിയ ഭര്‍ത്താവും മകനും അവരോടൊപ്പം ഉണ്ടായിരുന്നു. മനുഷ്യരുടെ ശരീരഭാഗങ്ങള്‍ വായുവില്‍ പറക്കുന്നു. സ്‌പോടനത്തിന്റെ ആഘാതത്തില്‍ എന്റെ ഭര്‍ത്താവ് പള്ളിയുടെ മുന്‍ ഭാഗത്തേക്കാണ് തെറിച്ചുവീണത്. അദ്ദേഹത്തിന്റെ മുകള്‍ഭാഗം – ഹൃദയവും ഉദരവുമെല്ലാം എന്റെ സ്വന്തം കണ്ണുകളാല്‍ ഞാന്‍ കാണേണ്ടതായി വന്നു. ഭര്‍ത്താവിന്റെ സഹോദരന്റെ ശരീരത്തിന്റെ താഴത്തെ പകുതിയും ഷര്‍ട്ടിന്റെ ഒരു ഭാഗവും ഞാന്‍ കണ്ടു.  രണ്ട് സഹോദരന്മാരും പരസ്പരം അടുത്തായിരുന്നു. ഒരാള്‍ വലതുവശത്തും മറ്റയാള്‍ ഇടതുവശത്തും. എല്ലാവരും ഞങ്ങളോട് പുറത്തുകടക്കാന്‍ ആക്രോശിച്ചു. അവിടെ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികളെ തിരയുകയായിരുന്നു. അവര്‍ തീരെ ചെറിയ കുട്ടികളായിരുന്നു.

എന്റെ ഭര്‍ത്താവിന്റെ സഹോദരന്റെ മകള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ട അവളെ അതിവേഗം ആശുപത്രിയിലെത്തിച്ചു, ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. അവള്‍ക്ക് ഇപ്പോള്‍ യാതൊന്നും കാണാന്‍ കഴിയില്ല.’  കുടുംബത്തിലെ ഏഴ് അംഗങ്ങള്‍ കൊല്ലപ്പെട്ട ഈ സഹോദരിയുടെ വാക്കുകള്‍
സഹിക്കാനാവുകയില്ല… അത്രമാത്രം വേദനാജനകമാണ്.

‘ഞങ്ങള്‍ എപ്പോഴും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിച്ച ആളുകളാണ്. ഞങ്ങള്‍ ആരെയും ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. ഞങ്ങള്‍ ക്രിസ്ത്യാനികളാണ്, അഭിമാനികളാണ്. എന്റെ ഭര്‍ത്താവും സഹോദരനും രക്തസാക്ഷികളായി. ലെബനനില്‍ മരിച്ച എന്റെ അമ്മായിക്ക് വേണ്ടി ഞങ്ങള്‍ വിശുദ്ധ കുര്‍ബാന ആഘോഷിക്കുകയായിരുന്നു. പുറത്ത് നിന്ന് സെന്റ് ഏലിയാസ് പള്ളിയുടെ ജനാലകളില്‍ വെടിവയ്പ്പ് ഉണ്ടായപ്പോള്‍ ആളുകള്‍ അകത്തുണ്ടായിരുന്നു. ഞങ്ങള്‍ നിലത്തുവീണു, അള്‍ത്താരയിലേക്കുള്ള പടികള്‍ക്കടുത്ത് ഒത്തുകൂടി. എന്റെ ഭര്‍ത്താവ് ഗെറീസ് ബെഷാരയും അദ്ദേഹത്തിന്റെ സഹോദരന്‍ ബൂട്ടോസ് ബെഷാരയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.

‘കൊലയാളി ഭീകരന്‍ വാതിലുകള്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോള്‍ എന്റെ ഭര്‍ത്താവും സഹോദരനും അവനെ കണ്ടു. ആര്‍ക്കും പരിക്കേല്‍ക്കാതിരിക്കാന്‍ അവര്‍ അവനെ പള്ളിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചു. അപ്പോള്‍ തീവ്രവാദി ബെല്‍റ്റ് ഊരി. അപ്പോഴാണ് വലിയ സ്‌ഫോടനം ഉണ്ടായത്. ഞങ്ങളുടെ കഷ്ടപ്പാടുകള്‍ വാക്കുകള്‍ക്ക് അതീതമാണ്. ഞങ്ങളുടെ കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. എന്റെ ഭര്‍ത്താവും മകനും രക്തസാക്ഷികളാണ്. അവര്‍ തന്റെ സഭയെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ പോരാടി രക്തസാക്ഷിത്വം വരിച്ചു. അവര്‍ ക്രിസ്തുവിനോടൊപ്പം ക്രിസ്തുവിന്റെ രക്തസാക്ഷികളാണ്. …’

സഭയുടെ ധീര രക്തസാക്ഷികളേ… സഭയെ ശക്തിപ്പെടുത്തണമേ…

Sr.Soniya K Chacko DC

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?