കൊച്ചി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം കേരള മദ്യവിരുദ്ധ ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നടത്തി. ജില്ലാതല പരിപാടി തോപ്പുംപടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെ പോസ്റ്റര്‍ പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം എന്നിവ ഉണ്ടായിരുന്നു.
മയക്കുമരുന്ന് വ്യാപനത്തിനും അക്രമങ്ങള്‍ക്കുമെതിരെ ബോധവത്ക്കരണം, ചെറുത്തുനില്‍പ്പ്, ചികിത്സാ സഹായം, കൗണ്‍സിലിങ്ങ്, പുനരധിവാസം എന്നീ തലങ്ങളില്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്യ, ലഹരി വിരുദ്ധ ഏകോപന സമിതി നേതൃത്വം നല്‍കും.
ഇതോടനുബന്ധിച്ച് താലൂക്ക് കേന്ദ്രങ്ങളിലും, പഞ്ചായത്ത് തലങ്ങളിലും ലഹരി വിരുദ്ധ ദിനാചരണ പരിപാടികള്‍ നടന്നു.
Leave a Comment
Your email address will not be published. Required fields are marked with *