Follow Us On

10

August

2025

Sunday

ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണി: സിബിസിഐ

ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണി: സിബിസിഐ
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എല്ലാ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ഭീഷണിയാണെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ).
ഒഡീഷയിലെ ജലേശ്വറില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന അധ്യാപകനും നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ സിബിസിഐ അപലപിച്ചു. ഒഡീഷയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ്. ദേശവിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി.
എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സംരക്ഷണം ഭരണാധികാരികള്‍ ഉറപ്പുവരുത്തണം. അക്രമികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?