Follow Us On

05

December

2023

Tuesday

സുൽത്താനെ വെല്ലുവിളിച്ച വിശുദ്ധൻ! അസീസിയിലെ വിശുദ്ധ ഫ്രാൻസിസും 10 നുറുങ്ങ് വിവരങ്ങളും

സുൽത്താനെ വെല്ലുവിളിച്ച വിശുദ്ധൻ! അസീസിയിലെ വിശുദ്ധ ഫ്രാൻസിസും 10 നുറുങ്ങ് വിവരങ്ങളും

പാപബോധത്തോടെ ക്രിസ്തുവിന്റെ കരംപിടിച്ച് വിശുദ്ധ ജീവിത വഴിയിലെത്തിയ ഫ്രാൻസിസ് അസീസിയെ കുറിച്ച് കേൾക്കാത്ത ക്രിസ്ത്യാനികളുണ്ടാവില്ല. വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട, കൗതുകകരമായ 10 നുറുങ്ങ് വിവരങ്ങൾ, അദ്ദേഹത്തിന്റെ തിരുനാളിൽ (ഒക്‌ടോ. നാല്) പങ്കുവെക്കുന്നു ഫാ. ജയ്‌സൺ കുന്നേൽ MCBS

1. ഫ്രാൻസിസായ ജിയോവാനി

എഴു കുട്ടികളുള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസിസ് അസീസി. ജിയോവാനി എന്നായിരുന്നു മാമ്മോദീസാ നാമം. വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ച് സംസ്‌കാരം ഇഷ്ടമായിരുന്നതിനാലും പിന്നീട് ഫ്രാഞ്ചസ്‌കോ എന്ന പേര് അവന് നൽകുകയായിരുന്നു.

2. യുദ്ധത്തടവുകാരൻ

ഫ്രാൻസിസിന് 19 വയസുള്ളപ്പോൾ, മാനസാന്തരത്തിനു ഒരു വർഷംമുമ്പ് സൈന്യത്തിൽ ചേരുകയും തൊട്ടടുത്തുള്ള നഗരത്തിനെതിരെ പോരാടുകയും ചെയ്തു. പരാജയത്തെ തുടർന്ന് ഒരു വർഷം തടങ്കലിൽ അടക്കപ്പെട്ടു.

3. സ്വാധീനിച്ച മത്തായിയുടെ സുവിശേഷം!

മത്തായിയുടെ സുവിശേഷത്തിൽ ഈശോ ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കാൻ അയക്കുമ്പോൾ, ‘നിങ്ങളുടെ അരപ്പട്ടയിൽ സ്വർണമോ വെള്ളിയോ ചെമ്പോ കരുതിവയ്ക്കരുത്,’ (മത്തായി 10 : 9 )എന്ന് ഉപദേശിക്കുന്നു. ഫ്രാൻസിസ് അസീസിയെ ഏറ്റവും സ്വാധീനിച്ച ഈ തിരുവചനം അക്ഷരാർത്ഥത്തിൽ ഫ്രാൻസിസ് തന്റെ ജീവിതംകൊണ്ട് ഈ വചനത്തിനു ജീവൻ നൽകി.

4. ഫ്രാൻസിസ് ഉൾപ്പെടെ 12 ശിഷ്യന്മാർ

ഒരു വർഷത്തിനുള്ളിൽ 11അനുയായികളെ ഫ്രാൻസിസിനു ലഭിച്ചു. അങ്ങനെ അവർ യേശുവിന്റെ ശിഷ്യന്മാരെപ്പോലെ 12 പേരായി.

5) ഇന്നസെന്റ് മൂന്നാമൻ പാപ്പ കണ്ട സ്വപ്‌നം

ഇന്നസെന്റ് മൂന്നാമൻ പാപ്പ പാപ്പയ്ക്കു ഉണ്ടായ അഭൗമികമായ ഒരു സ്വപ്‌നത്തെ തുടർന്നാണ് ഫ്രാൻസിസിനെ സഹായിക്കാൻ തീരുമാനിക്കുന്നത്. ഫ്രാൻസിസിനെയും അദ്ദേഹത്തിന്റെ ശിഷ്യഗണത്തെയും അംഗീകരിക്കുന്നതിൽ ഇന്നസെന്റ് മൂന്നാമൻ പാപ്പ ആദ്യകാലങ്ങളിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു. ഒരിക്കൽ പാപ്പയ്ക്കു ഒരു സ്വപ്‌നദർശനമുണ്ടായി.

അതിൽ ഫ്രാൻസസ് അസീസി ജോൺ ലാറ്ററൻ ബസിലിക്കാ കൈയിൽ എടുത്തു പിടിച്ചിരിക്കുന്നതായി കണ്ടു. റോമാ രൂപതയിലെ ഒരു ബസിലിക്കയായ ലാറ്ററൻ ബസിലിക്കയെ സഭയെ മുഴുവൻ പ്രതിനിധീകരിക്കുന്നതായി പാപ്പ മനസിലാക്കി. ഈ സ്വപ്‌നം ഫ്രാൻസിസിനെയും അനുയായികളെയും അംഗീകരിക്കാനുള്ള ദൈവീക അടയാളമായി ഇന്നസെന്റ് പാപ്പ തിരിച്ചറിഞ്ഞു.

6) നാലാം ലാറ്ററൻ സൂനഹദോസിൽ ഫ്രാൻസിസും

സഭയിലെ പന്ത്രണ്ടാമത്തെ കൗൺസിലായ നാലാം ലാറ്ററൻ കൗൺസിൽ ഫ്രാൻസിസ് അസീസി പങ്കെടുത്തു വിശുദ്ധ കുർബാനയിലെ സത്താപരമായ മാറ്റത്തെ സംബന്ധിച്ച പ്രബോധനങ്ങൾ രൂപപ്പെട്ടത് ഈ കൗൺസിലിലാണ്. വിശുദ്ധ ഡോമിനിക്കും ഈ സൂനഹദോസിൽ സന്നിഹിതനായിരുന്നു.

7) മുസ്ലീം സുൽത്താന്റെ മുമ്പിലെ സുവിശേഷ പ്രഘോഷണം

അഞ്ചാമത്തെ കുരിശുയുദ്ധത്തിനിടയിൽ ഫ്രാൻസിസും അനുയായികളും മുസ്ലീം അധിനിവേശ പ്രദേശത്ത് എത്തി സുൽത്താൻ അൽ കമീലിന്റെ മുമ്പിൽ ക്രിസ്തുവിനെ കുറിച്ച് പ്രഘോഷിക്കാൻ ധൈര്യം കാണിച്ചു. ക്രിസ്തുമതത്തിലുള്ള തന്റെ വലിയ വിശ്വാസം പരസ്യമായി പ്രഖ്യപിച്ച അദ്ദേഹം, തീയിലൂടെയുള്ള നടക്കാൻ സുൽത്താനെ വെല്ലുവിളിക്കുകയും ചെയ്തു.

തീയിലൂടെ നടക്കുന്ന സത്യമതത്തിലെ അനുയായിയെ അഗ്‌നിബാധ ഏൽക്കാതെ ദൈവം സംരക്ഷിക്കും എന്നതായിരുന്നു വെല്ലുവിളി. താൻ തീയിലൂടെ ആദ്യം നടന്നോളാമെന്ന് ഫ്രാൻസിസ് വാഗ്ദാനം ചെയ്തു. പക്ഷേ, സുൽത്താൻ വെല്ലുവിളി സ്വീകരിക്കാതെ പിൻവാങ്ങി. എന്നിരുന്നാലും ഫ്രാൻസീസിന്റെ വിശ്വാസത്തിന്റെ ബോധ്യം തിരിച്ചറിഞ്ഞ് തന്റെ രാജ്യത്തു സുവിശേഷം പ്രസംഗിക്കാൻ സുൽത്താൻ അനുവാദം നൽകി.

8. അത്ഭുത പ്രവർത്തനം നിറുത്താൻ പ്രാർത്ഥിച്ച വിശുദ്ധൻ

1220 ൽ മരണമടഞ്ഞ ഒരു ഫ്രാൻസിസ്‌കൻ സന്യാസിയുടെ മധ്യസ്ഥതയാൽ നിരവധി അത്ഭുതങ്ങൾ സംഭവിച്ചിരുന്നു. പീറ്റർ കാറ്റാനി എന്നായിരുന്നു അദേഹത്തിന്റെ പേര്. പീറ്ററിന്റെ കബറിടം സന്ദർശിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചതിനാൽ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കു ബുദ്ധിമുട്ടായി. അതിനാൽ അത്ഭുതങ്ങൾ അവസാനിപ്പിക്കാൻ ഫ്രാൻസിസ് പീറ്ററിനോടു പ്രാർത്ഥിച്ചു എന്നാണ് ഐതീഹ്യം.

9) പഞ്ചക്ഷതം സമ്മാനിക്കാനെത്തിയ മാലാഖ

മിഖായേൽ മാലാഖയുടെ തിരുനാളിന് ഒരുക്കമായി (സെപ്റ്റംബർ 29 ) 40 ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചൊരുങ്ങുന്നതിനിടയിലാണ് പഞ്ചക്ഷതം ഫ്രാൻസിസിനു ലഭിച്ചത്.അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു ഫ്രാൻസിസ്‌കൻ സഹോദരൻ അതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്:

‘പെട്ടെന്ന് ഒരു സെറാഫിന്റെ ഒരു ദർശനം ഉണ്ടായി, ക്രൂശിൽ ആറ് ചിറകുള്ള ഒരു മാലാഖയെ ഞാൻ കണ്ടു ക്രിസ്തുവിന്റെ അഞ്ച് മുറിവുകളുടെ സമ്മാനം ഈ ദൂതൻ ഫ്രാൻസീസിനു നൽകി.’

10. കബറിടം തിരികെകിട്ടി ആറ് നൂറ്റാണ്ടിനുശേഷം

1226 ഒക്ടോബർ മൂന്നിനാണ് ഫ്രാൻസിസ് ഇഹലോകവാസം വെടിഞ്ഞത്. 1228 ജൂലൈ 16ന് ഗ്രിഗറി ഒൻപതാം പാപ്പ ഫ്രാൻസീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പിറ്റേ ദിവസം പാപ്പ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയുടെ തറക്കല്ലിട്ടു- ഫ്രാൻസിസ് മരിച്ച് രണ്ടു വർഷം തികയും മുമ്പുതന്നെ!

അസീസിയിലെ ബസിലിക്ക നിർമിച്ചപ്പോൾ 1230ൽ ഫ്രാൻസീസിന്റെ ഭൗതീക ശരീരം അവിടേക്കു മാറ്റിയെങ്കിലും സരസെൻ ആക്രമണകാരികളിൽനിന്ന് സംരക്ഷിക്കാൻ ഫ്രാൻസിസ്‌കൻ സഹോദരന്മാർ മറച്ചുവെച്ചു. പിന്നീട് അവർ ഭൗതീശരീരം സൂക്ഷിച്ച സ്ഥാനം മറന്നുപോയി. പിന്നീട് ആറ് നൂറ്റാണ്ടുകൾക്കുശേഷം 1818 ലാണ് വിശുദ്ധന്റെ കബറിടം വീണ്ടും തിരിച്ചറിഞ്ഞത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?