Follow Us On

11

May

2024

Saturday

അതിഥി തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി കാരിത്താസ് ഇന്ത്യയും കെഎസ്എസ്എസും

അതിഥി തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി കാരിത്താസ് ഇന്ത്യയും കെഎസ്എസ്എസും

കോട്ടയം: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ പദ്ധതി നടപ്പിലാക്കുന്നു. കോവിഡാനന്തര ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ നൂറ്റി ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കാണ് മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ പദ്ധതി നടപ്പിലാക്കുന്നത്.

ഇന്‍ഷ്വറന്‍സ് പോളിസിയുടെ വിതരണോദ് ഘാടനം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യയില്‍ എവിടെയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ പ്രസ്തുത ഇന്‍ഷ്വറന്‍സ് പരിരക്ഷ പോളിസിയുടെ സേവനം അതിഥി തൊഴിലാ ളികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?