കണ്ണൂര്‍: വലിയ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും ജീസസ് യൂത്ത് അംഗങ്ങള്‍ക്കും തലശേരി അതിരൂപതയില്‍ നിന്നുള്ള കെസിവൈഎം അംഗങ്ങള്‍ക്കും പ്രത്യേക ആനുകൂല്യങ്ങളൊരുക്കി ആലക്കോട് മേരി മാതാ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ്.
മൂന്ന് കുട്ടികളുള്ള കുടുംബത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് 25% ഫീസ് ഇളവും നാല് കുട്ടികളുള്ള കുടുംബത്തില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് 50 % ഫീസ് ഇളവും അഞ്ചോ അതില്‍ കൂടുതലോ കുട്ടികള്‍ ഉള്ള കുടുംബത്തില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസ് ഇളവും നല്‍കുന്നു.
കൂടാതെ എല്ലാ കോഴ്‌സുകളിലും രണ്ട് സീറ്റ് വീതം ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ക്കും, രണ്ട് സീറ്റ് വീതം തലശേരി അതിരൂപതയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ക്കായും സ്‌കോളര്‍ഷിപ്പോടുകൂടെ നീക്കിവച്ചിരിക്കുന്നു.
യുജി വിഭാഗത്തില്‍ ബിഎസ്‌സി ഫിസിക്‌സ്, ബിഎ ഇംഗ്ലീഷ്, ബികോം (കോ ഓപ്പറേഷന്‍),ബികോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), ബിബിഎ എന്നീ കോഴ്‌സുകളും പിജി വിഭാഗത്തില്‍ എംകോം ഫിനാന്‍സ്, എംഎ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളുമാണുള്ളത്. അഡ്മിഷന് ഫാ. ജോസഫ് പുതുമനയുമായി ബന്ധപ്പെടുക. ഫോണ്‍: 949522 1586.
Leave a Comment
Your email address will not be published. Required fields are marked with *