Follow Us On

15

January

2025

Wednesday

ഇറ്റാനഗര്‍ രൂപതയ്ക്ക് പുതിയ മലയാളി ബിഷപ്

ഇറ്റാനഗര്‍ രൂപതയ്ക്ക് പുതിയ മലയാളി ബിഷപ്

ഇറ്റാനഗര്‍: കൊഹിമ രൂപതാ വൈദികന്‍ ഫാ. ബെന്നി വര്‍ഗീസ് എടത്തട്ടേലിനെ ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്) രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.  75 വയസ് എത്തിയതിനെ തുടര്‍ന്ന് ഇറ്റാനഗര്‍ ബിഷപ് ജോണ്‍ തോമസ് കത്രുകുടിയില്‍ വിരമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഇന്നുച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം 3:30-നാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം റോമില്‍ നടത്തിയത്.

കോതമംഗലത്തിനടുത്ത് ഞായപ്പള്ളിയില്‍ പരേതരായ വര്‍ഗീസ് ചെറിയാന്റെയും അന്നക്കുട്ടി വര്‍ഗീസിന്റെയും മകനായി 1970 ലാണ് ബെന്നിയുടെ ജനനം. 1999 ല്‍ കൊഹിമ രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു.  കൊഹിമ രൂപതയുടെ ബിഷപ്പിന്റെ സെക്രട്ടറി എന്നതുള്‍പ്പടെയുള്ള പദവികളില്‍ ശുശ്രൂഷ ചെയ്ത ശേഷം ഫിലിപ്പിന്‍സിലെ മനിലയിലുള്ള  ഈസ്റ്റ് ഏഷ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്  അജപാലന ശുശ്രൂഷയില്‍ ഡിപ്ലോമ കരസ്ഥമാക്കി. പിന്നീട് അജപാലനത്തില്‍ ബിരുദാനന്തരബിരുദവും സ്വന്തമാക്കിയ ഫാ. ബെന്നി ബിഎഡ് ഡിഗ്രിയും കരസ്ഥമാക്കി. കിഫൈറിലെ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായി അഞ്ച് വര്‍ഷവും നാഗാലാന്റിലെ ജാകാമായിലുള്ള സെന്റ് ജോസഫ്‌സ് കോളജിന്റെ അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊഹിമ രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറായി സേവനം ചെയ്തുവരികെയാണ് പുതിയ ദൗത്യം ഫാ. ബെന്നിയെ തേടിയെത്തുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?