തിരുവല്ല: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും തിരുവല്ലയില്‍ നാളെ (27/07/2023) നൈറ്റ് മാര്‍ച്ച് നടത്തുന്നു. വിവിധ ക്രൈസ്തവസഭകളുടെ സഹകരണ ത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്മെന്റ് ഫോര്‍ ജസ്റ്റിസ് ആണ് ഐക്യദാര്‍ഢ്യ സാമാധാന മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കത്തിച്ച മെഴുകുതിരികളുമായി നാളെ വൈകുന്നേരം 6.30-ന് തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളി അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ബൈപ്പാസ് വഴി ടൗണ്‍ ചുറ്റി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ സമാപിക്കും.
ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെേ്രപ്പാലീത്ത, ഡോ.തോമസ് മാര്‍ കുറിലോസ് മെേ്രപ്പാലീത്ത, ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെേ്രപ്പാലീത്ത, ബിഷപ് തോമസ് സാമുവേല്‍, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാ പ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, മേജര്‍ ഒ.പി.ജോണ്‍, പാസ്റ്റര്‍മാരായ രാജു പുവക്കാല, ജെ. ജോസഫ് എന്നിവര്‍ നേതൃ ത്വം നല്‍കും. വിവിധ സഭാവിഭാഗങ്ങളിലെ വൈദികരും പാസ്റ്റര്‍മാരും വിശ്വാസികളും പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *