കൊച്ചി: കെസിബിസി സമ്മേളനം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 4 വരെ നടക്കും. കേരള കത്തോലിക്കാ മെത്രാന്‍സമിതി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം നാല് വരെ മൗണ്ട് സെന്റ് തോമസില്‍ നടക്കും. ‘കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികള്‍ – ഒരു ദൈവശാസ്ത്ര പ്രതികരണം ‘ എന്ന വിഷയത്തെ സംബന്ധിച്ച് റവ. ഡോ. അഗസ്റ്റിന് കല്ലേലി പ്രബന്ധം അവതരിപ്പിക്കും.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷ വഹിക്കും. ദെവശാസ്ത്ര കമ്മീഷന് ചെയര്മാന് ബിഷപ് ടോണി നീലങ്കാവില്‍ സ്വാഗതം ആശം സിക്കും. കത്തോലിക്കാസഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവ ശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന് സെക്രട്ടറിമാരും ദൈവശാസ്ത്ര സമ്മേളനത്തില്‍ സംബന്ധിക്കും.
ജൂലൈ 31 തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് കെസിബിസി സമ്മേളനം ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഓഗസ്റ്റ് നാല് വരെ മെത്രാ ന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍ ആണ് ധ്യാനം നയിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *