Follow Us On

27

April

2024

Saturday

നേത്രദാനത്തില്‍ അതിവേഗം ബഹുദൂരം മുന്നേറി വാടാനപ്പള്ളി

നേത്രദാനത്തില്‍ അതിവേഗം  ബഹുദൂരം മുന്നേറി വാടാനപ്പള്ളി

തൃശൂര്‍: വാടാനപ്പള്ളി മേഖലയിലെ 154-ാമത്തെ കണ്ണാണ് കഴിഞ്ഞമാസം ദാനം ചെയ്തത്. അഞ്ചുവര്‍ഷംകൊണ്ടാണ് വാടാനപ്പള്ളിക്കാര്‍ 154 പേര്‍ക്ക് കാഴ്ച നല്‍കിയാണ് ആര്‍ക്കും അവകാശപ്പെടാനാകാത്ത നേട്ടം കൈവരിച്ചത്. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രി അധികൃതര്‍ വാടാനപ്പള്ളി നേത്രദാന സംഘാടകരെ അറിയിച്ചതാണ് ഈ കാര്യങ്ങള്‍.

2017-ന്റെ അവസാനം ആരംഭിച്ച നേത്രദാന പദ്ധതി അഞ്ചാം വര്‍ഷത്തില്‍ കേരളത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ദാനം ചെയ്തതെന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. 77 പേര്‍ ഇതിനകം ഈ മേഖലയില്‍നിന്ന് കണ്ണുകള്‍ ദാനം ചെയ്തു. വാടാനപ്പള്ളിയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദൈവാലയത്തിന്റെ ഇടവകപരിധിയാക്കിയാണ് നേത്രദാന പദ്ധതി തുടങ്ങിയത്. സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോ ള്‍ എന്ന സന്നദ്ധ സംഘടനയാണ് ഇതിന് തുടക്കമിട്ടത്. ജാതിമത ഭേദമെന്യേ ഇടവക പരിധിയിലെ എല്ലാവരും സഹകരിച്ചതോടെ ലക്ഷ്യം നേടി. ഇവിടുത്തെ 298 വീടുകളുള്ളതില്‍ 296 വീടുകളിലും താമസക്കാരുണ്ട്. അതിലെ 1522 പേരും മരണാനന്തര നേത്രദാന സമ്മതപത്രത്തില്‍ ഒപ്പിട്ടു.

നേത്രദാന സമ്മതപത്രം നല്‍കാത്തവരായി ആരുമില്ല. വികാരി ഫാ. ഏബിള്‍ ചിറമലും നേത്രദാന സമ്മതപത്രം നല്‍കിയിട്ടുണ്ട്. 2022 സെപ്റ്റംബര്‍ 25 ന് ഇടവക സമ്പൂര്‍ണ നേത്രദാന മേഖലയായുള്ള പ്രഖ്യാപനവും നടത്തി. 80 വയസുള്ള ഏല്യയുടെ കണ്ണുകളാണ് അവസാനം ഇവിടെനിന്ന് ദാനം ചെയ്തത്. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയുടെ സഹായത്തോടെ നിശ്ചിത ഇടവേളകളില്‍ നേത്രപരിശോധനയും സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ഇവിടെ ഏര്‍പ്പെടുത്തുന്നുണ്ട്. ഹൈക്കോടതിയിലെ അഭിഭാഷകരായ പി.എഫ്. ജോയ്, സൊസൈറ്റി പ്രസിഡന്റ് പി.വി. ലോറന്‍സ് എന്നിവരാണ് പദ്ധതിയുടെ മുന്‍നിരക്കാര്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?