മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 93 -ാമത് പുനരൈക്യ വാര്‍ഷികവും സഭാസംഗമവും സെപ്റ്റംബര്‍ 20,21 തിയതികളില്‍ മൂവാറ്റുപുഴ ഭദ്രാസനത്തിലെ മാര്‍ ഈവാനിയോസ് നഗറില്‍(വിമലഗിരി ബിഷപ്‌സ് ഹൗസ്) നടക്കും.
20 ന് പുനരൈക്യസന്ദേശവിളംബര യാത്രക്ക് സ്വീകരണം നല്‍കും. 21 ന് അര്‍പ്പിക്കുന്ന സമൂഹബലിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. മലങ്കര സഭയിലെ ബിഷപ്പുമാരും വൈദികരും സഹകാര്‍മ്മികരാകും. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ തിരുവചന സന്ദേശവും കര്‍ദിനാള്‍ ക്ലീമിസ് ബാവ പുനരൈക്യ സന്ദേശവും നല്‍കും. കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
വൈകിട്ട് നടക്കുന്ന സുവിശേഷസംഘ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കും ആരാധനക്കും ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് നേതൃത്വം നല്‍കും.
Leave a Comment
Your email address will not be published. Required fields are marked with *