പനാജി: മതാന്തരസംവാദവുമായി സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലേണ്ട സമയമിതാണെന്ന തിരിച്ചറിവോടെ ഗോവയിലെ പിലാര്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടന്ന ദ്വിദിന സെമിനാര്‍ സമാപിച്ചു. ബേസിക്‌സ് ഓഫ് ഇന്റര്‍റിലീജിയസ് ഡയലോഗ് എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ഗോവയിലെ പിലാറില്‍ നടന്ന സെമിനാറില്‍ 40 ഇടവകകളില്‍ നിന്നായി 80 പ്രതിനിധികള്‍ പങ്കെടുത്തു.
ഓരോ ഇടവകകളിലും മതാന്തരസംവാദത്തിന്റെ ആവശ്യകത മനസിലാക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും അന്യമതസ്ഥരുമായി ഇടപഴകുന്നതിന് അവസരമൊരുക്കുവാനും സെമിനാറില്‍ തീരുമാനമെടുത്തു. ആര്‍ച്ച് ഡയസസ് ഓഫ് ഗോവ അപ്പസ്തലേറ്റ് ഓഫ് ഇന്റര്‍ റിലീജിയസ് ഡയലോഗും സൊസൈറ്റി ഓഫ് പിലാര്‍സ് സദ്ഭാവയുമായും സംയുക്തമായിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മതാന്തരസംവാദത്തിന്റെ മൂല്യം പരിപോഷിപ്പിക്കുക എന്നതായിരുന്നു സെമിനാറിന്റെ ലക്ഷ്യം.
സമൂഹങ്ങള്‍ക്കിടയില്‍ നന്മയും മൈത്രിയും വളര്‍ത്തുന്നതിന് പുതിയ വഴികള്‍ കണ്ടെത്തുന്നതിന് സര്‍ഗാത്മകമായി പ്രവര്‍ത്തിക്കണമെന്ന് പിലാര്‍ സൊസൈറ്റിയുടെ കണ്‍വീനര്‍ ഫാ. എല്‍വിസ് ഫെര്‍ണാണ്ടസ് പറഞ്ഞു. ജീവതത്തില്‍ മതാന്തരസംവാദത്തിന് പ്രാധാന്യം നല്‍കണമെന്ന് പിലാര്‍ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫസര്‍ ഫാ. ഇവാന്‍ അല്‍മേയ്ഡ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *