കോതമംഗലം: പ്രാര്‍ത്ഥിക്കുന്ന അമ്മമാര്‍ മറ്റുള്ളവരിലേക്ക് പ്രകാശം പരത്തുന്നവരായി മാറണമെന്ന് മാതൃവേദി ഗ്ലോബല്‍ ഡെലഗേറ്റ് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കോതമംഗലം രൂപത പാസ്റ്ററല്‍ സെന്ററായ നെസ്റ്റില്‍ നടന്ന സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി ജനറല്‍ ബോഡി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവം തരുന്ന മക്കളെ വിശുദ്ധിയോടെയും കരുതലോടെയും വളര്‍ത്തുവാന്‍ അമ്മമാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. അമ്മമാര്‍ സഭയിലും സമൂഹത്തിലും രാഷ്ട്രീയ ത്തിലും മുഖ്യധാരയിലേക്ക് വരണമെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
20 രൂപതകളില്‍ നിന്നായി ഇരുന്നൂറോളം അമ്മമാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സീറോമലബാര്‍ മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. മാതൃവേദി ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ സ്വാഗതവും രാമനാഥപുരം രൂപതാ ഡയറക്ടര്‍ ഫാ. ടോമി വചനപ്രതിഷ്ഠയും നടത്തി. ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ആനി ഇളയിടം എന്നിവര്‍ ക്ലാസു കള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി.
സമാപന സമ്മേളനത്തില്‍ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോതമംഗലം രൂപതാ ഡയറക്ടര്‍ ഫാ. ജോസ് കിഴക്കയില്‍ ജപമാല റാലിക്ക് നേതൃത്വം വഹിച്ചു. മാതൃവേദി ഗ്ലോബല്‍ ഭാരവാഹികളായ സിസ്റ്റര്‍ ജീസാ സിഎംസി, ആന്‍സി മാത്യു ചേനോത്ത്, സൗമ്യ സേവ്യര്‍, ഗ്രേസി ജേക്കബ്, ഡിംബിള്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *