കോട്ടയം: ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും അധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃ ത്വത്തില്‍ ആദരിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാ സ്റ്റ്യന്‍ നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് അധ്യാപികയും പ്രഭാഷകയുമായ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി യേയും, കെഎസ്എസ്എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി പരിശീലകരെയും സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരെയും ആദരിച്ചു. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായുള്ള ശ്രവണ സഹായ ഉപകരണ വിതരണവും നടത്തി.
Leave a Comment
Your email address will not be published. Required fields are marked with *