Follow Us On

06

June

2025

Friday

മാര്‍ പോള്‍ ചിറ്റിലപ്പിള്ളി വിശുദ്ധനായ വൈദിക ശ്രേഷ്ഠന്‍

മാര്‍ പോള്‍ ചിറ്റിലപ്പിള്ളി വിശുദ്ധനായ വൈദിക ശ്രേഷ്ഠന്‍
താമരശേരി: വിശുദ്ധനായ വൈദിക ശ്രേഷ്ഠനാ യിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് തലശേരി മുന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം. താമരശേരി രൂപതയുടെ മുന്‍മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൂന്നാം ചരമ വാര്‍ഷിക ത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തെ വിശുദ്ധീകരിക്കാന്‍ വിശുദ്ധി യുള്ളവര്‍ക്കേ സാധിക്കൂ. ചിറ്റിലപ്പിള്ളി പിതാവ് വിശുദ്ധനും പണ്ഡിതനുമായിരുന്നു. നല്ല ഇടയനായി തന്റെ അജഗണത്തെ ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുക്കുവാന്‍ പിതാവിന് കഴിഞ്ഞതും അതുകൊണ്ടാണെന്ന് മാര്‍ വലിയമറ്റം പറഞ്ഞു.
മേരി മാതാ കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ കൂരിയാ ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍ പുരയിടത്തില്‍, രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?