Follow Us On

30

June

2025

Monday

പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു

പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു
മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും സഹകാര്‍മികരായിരുന്നു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. കാതോലിക്ക ബാവ പുനരൈക്യ സന്ദേശം നല്‍കി. സഭയുടെ ആത്മീയതയും പൈതൃകവും നിലനിര്‍ത്താന്‍ നാം കടപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു.
93-ാം പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ രൂപത ഏറ്റെടുത്തു നടത്തിയ അഞ്ചു ഭവനങ്ങളുടെ നിര്‍മാണം, 100 കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, എന്‍ഡോവ്‌മെന്റ് എന്നിവ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. 94-ാം പുനരൈക്യ വാര്‍ഷികത്തിന് ആതിഥേയത്വം വഹിക്കുന്ന പാറശാല ഭദ്രാസനത്തിന് കാതോലിക്ക പതാക മൂവാറ്റുപുഴ ഭദ്രാസനം കൈമാറി.
 നാല് സമ്മേളന നഗരികളിലായി വിവിധ സമ്മേളനങ്ങള്‍ നടന്നു. സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന എംസിവൈഎം ആഗോള യുവജനസമ്മേളനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ ഈവാനിയോസ് നഗറില്‍ എംസിഎയുടെ നേതൃത്വത്തില്‍ നടത്തിയ ആഗോള അല്മായ സംഗമം മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
മാര്‍ തെയോഫിലോസ് നഗറില്‍ നടന്ന ദൈവശാസ്ത്ര സമ്മേളനം എബ്രാഹം മാര്‍ ജൂലിയോസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സംഘടനയായ എംസിസിഎല്‍ സമ്മേളനം വിശുദ്ധ ഷാര്‍ബേലിന്റെ ചാപ്പലില്‍ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?