കൊച്ചി: ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പത്രസ്വാതന്ത്ര്യമെന്ന് ജസ്റ്റിസ് സുനില്‍ തോമസ്. എറണാകുളം ആശിര്‍ ഭവനില്‍ നടന്ന ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അധഃപതനം ഇന്ന് ഇന്ത്യയില്‍ എമ്പാടും കണ്ടുവരുന്ന വസ്തുത ആയതിനാല്‍ സത്യം തുറന്നു പറയാന്‍ മാധ്യമങ്ങള്‍ മടിക്കരു തെന്നും സത്യം ലോകത്തിനു മുന്‍പില്‍ കൊണ്ടു വരുക എന്നത് മാധ്യമങ്ങളുടെ ധര്‍മ്മമാണെന്നും ജസ്റ്റിസ് സുനില്‍ തോമസ് പറഞ്ഞു.
ഐസിപിഎ ദേശീയ പ്രസിഡന്റ്ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ് അധ്യക്ഷ പ്രസംഗം നടത്തി. ബല്ലാരി ബിഷപ് ഡോ. ഹെന്‍ട്രി ഡിസൂസ, ഫാ. ആന്റണി പാന്‍ക്രാസ്, മനോജ് കെ ദാസ്, ഡോ. മേരി മെറ്റില്‍ഡ എന്നിവര്‍ പ്രസംഗിച്ചു. ദളിത് വിഷയങ്ങളിലുള്ള മികച്ച റിപ്പോര്‍ട്ടിംഗിന് സിസ്റ്റര്‍ റൊബാന്‍സി ഹെലനും ഹിന്ദി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ജോസഫ് ഗാതിയയും മികച്ച പത്രപ്രവര്‍ത്തന മികവിന് ജോസ് കവിയും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ഇതിന് മുന്നൊരുക്കമായി നടന്ന നാഷണല്‍ കണ്‍വെന്‍ഷനില്‍ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഔട്ട് ലുക്ക് എഡിറ്റര്‍ ഷാഹിന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫാ.സെട്രിക് പ്രകാശ് മോഡറേറ്റര്‍ ആയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *