കന്യാകുമാരി: സീറോമലബാര്‍ സഭയുടെ തമിഴ്നാട്ടിലെ മിഷന് രൂപതയായ തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം സെപ്റ്റംബര്‍ 28 മുകല്‍ 30 വരെ സംഗമം ആനിമേഷന്‍ സെന്ററില്‍ നടക്കും. 2024-ല്‍ നടക്കാനിരിക്കുന്ന സീറോമലബാര്‍ ആഗോള സമ്മേളനത്തിന് ഒരുക്കമായാണ് സമ്മേളനം നടത്തുന്നത്. 28-ന് രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന് അധ്യക്ഷത വഹിക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പാളയംകോട്ട ബിഷപ് ഡോ. അന്തോണിസ്വാമി ശബരിമുത്തു, മാര്‍ത്താണ്ഡം ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ്, കോട്ടാര്‍ ബിഷപ് ഡോ. നസ്രേന്‍ സൂസൈ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. കന്യാകുമാരി മുതല്‍ മധുരെവരെ ഒമ്പതു ജില്ലകളാണ് രൂപതയുടെ പരിധിക്കുള്ളില്‍ വരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *