Follow Us On

15

January

2025

Wednesday

ബൈബിള്‍ വായന അനുഗ്രഹമാക്കാന്‍ എഫ്ഫാത്ത

ബൈബിള്‍ വായന അനുഗ്രഹമാക്കാന്‍ എഫ്ഫാത്ത

ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കാന്‍ അവസരം ഒരുക്കുകയാണ് എഫ്ഫാത്ത ബൈബിള്‍ റീഡിങ് പദ്ധതി. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ മിനിസ്ട്രി ആരംഭിച്ചത്. ഇന്ന് ഈ മിനിസ്ട്രിയിലൂടെ ലോകമെങ്ങും പതിനായിരക്കണക്കിന് ആളുകള്‍ ഓരോ വര്‍ഷവും സമ്പൂര്‍ണ്ണ ബൈബിള്‍ വായിക്കുന്നു. ഫാ. ടോണി കട്ടക്കയം,C.Ss.R., ഫാ. ആന്റോ ഡയോനീസിയസ് SJ, ബ്രദര്‍ ജോസഫ് മാത്യു  എന്നിവര്‍ ആത്മീയ നേതൃത്വം നല്‍കുന്നു. വാട്‌സ്ആപ്, ഫേസ്ബുക്ക്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഈ മിനിസിട്രിവഴി ഒരു വര്‍ഷം കൊണ്ടു സമ്പൂര്‍ണ്ണ ബൈബിള്‍വായന സാധ്യമാക്കുന്നത്.

സ്വര്‍ഗീയമായ അനവധി അനുഗ്രഹങ്ങള്‍ ഇതിലൂടെ ലഭിച്ചതായി ഇതില്‍ പങ്കുചേര്‍ന്നവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കടബാധ്യതകളില്‍നിന്ന് മോചനം, അത്ഭുത രോഗസൗഖ്യങ്ങള്‍, പരീക്ഷാ വിജയം, തഴക്ക ദോഷങ്ങളില്‍നിന്ന് വിടുതല്‍, അനേകവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സന്താനഭാഗ്യം, മനസാന്തരങ്ങള്‍ തുടങ്ങി നിരവധി അനുഗ്രഹങ്ങളാണ് തിരുവചനവായനയിലൂടെ ലഭിച്ചത്.
ഈ വര്‍ഷം മാത്രം ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി  35000-ല്‍ പരം ആളുകള്‍ ഈ കൂട്ടായ്മയോട് ചേര്‍ന്ന് ദൈവവചനം വായിച്ചു. എഫ്ഫാത്താ ഗ്രൂപ്പില്‍ ചേര്‍ന്ന് വചനം വായിക്കുന്നവര്‍ക്കായും അവരുടെ നിയോഗങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്ന 1500ഓളം പേരടങ്ങുന്ന ഒരു മധ്യസ്ഥപ്രാര്‍ത്ഥനാകൂട്ടായ്മയും ഈ മിനിസ്ട്രിക്ക് ബലം പകരുന്നു.

എഫ്ഫാത്ത ബൈബിൾ റീഡിങ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : https://ephphathabiblereading.blogspot.com/2023/09/blog-post.html?m=1

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?