കാക്കനാട്: റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോയുടെ നിര്യാണത്തില്‍ സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. തനിക്കു ഭരമേല്പിക്കപ്പെട്ട ജനതയുടെ സമഗ്രമായ വികസനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഈ വൈദിക മേലധ്യക്ഷന്‍ സമര്‍പ്പണത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എളിമയും ലാളിത്യവും സാമൂഹ്യപ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുത്തു. റാഞ്ചി ജില്ലയില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ നേതൃത്വമെടുത്തത് കര്‍ദിനാള്‍ ടോപ്പോ ആയിരുന്നു. സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി അത്യദ്ധ്വാനം ചെയ്ത കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോയുടെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണെന്ന് കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞു. റോമില്‍ നടക്കുന്ന മെത്രാന്‍ സിനഡില്‍ പങ്കെടുക്കുന്നതിനിടയിലാണ് കര്‍ദിനാള്‍ ടോപ്പോയുടെ വേര്‍പാടില്‍ മാര്‍ ആലഞ്ചേരി അനുശോചനമറിയിച്ചത്.
കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ ഗോത്ര വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ ഏഷ്യക്കാരനായ കര്‍ദിനാളാണ്.
Leave a Comment
Your email address will not be published. Required fields are marked with *