Follow Us On

30

June

2025

Monday

കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മത്സരം ഞായറാഴ്ച നടത്താനുള്ള തീരുമാനം പിന്‍വലിക്കണം

കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മത്സരം ഞായറാഴ്ച നടത്താനുള്ള തീരുമാനം പിന്‍വലിക്കണം
കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച (ഒക്‌ടോബര്‍-8) നടത്തുന്നതില്‍നിന്ന് സംഘാടകര്‍ പിന്മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന ഞായറാഴ്ച ദിവസം പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും പ്രവൃത്തിദിനമാക്കുകയും ചെയ്യുകയാണ്.
 കാഞ്ഞിരപ്പള്ളി രൂപതയില്‍ ഒക്‌ടോബര്‍ എട്ടിന് മതബോധന പരീക്ഷ മുന്‍കൂട്ടി ക്രമീകരി ച്ചിരുന്നതാണ്. ക്രൈസ്തവ വിശ്വാസ ജീവിതത്തിന് ഈ വിധത്തില്‍ തടസം സൃഷ്ടിക്കുന്നത് മത സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?