Follow Us On

23

November

2024

Saturday

വിവാഹത്തിന് മുന്‍പ് വിവാഹാര്‍ത്ഥികളെ ഒരുക്കേണ്ടത് അജപാലകരുടെ കടമ

വിവാഹത്തിന് മുന്‍പ് വിവാഹാര്‍ത്ഥികളെ ഒരുക്കേണ്ടത് അജപാലകരുടെ കടമ
കൊച്ചി: വിവാഹത്തിന് മുന്‍പ് വിവാഹാര്‍ത്ഥികളെ ഒരുക്കുക എന്നത് അജപാലകരുടെ കടമയാണെന്ന്  വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. എറണാകുളം ആശീര്‍ഭവനില്‍ നടക്കുന്ന കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുപ്പത്തിയാറാം നാഷണല്‍ കോണ്‍ഫറന്‍സില്‍ മുഖ്യാഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഡോ. ടി. ലൂര്‍ദ്ദുസാമി, വൈസ് പ്രസിഡന്റ് റവ. ഡോ. വര്‍ഗീസ് കോലുതറ സിഎംഐ, സെക്രട്ടറി ഫാ. ഇമ്മാനുവല്‍ കെ.ടി, ട്രഷറര്‍ ഫാ. ഇറുദയ രാജു, വരാപ്പുഴ അതിരൂപതാ ചാന്‍സലര്‍ ഫാ. എബിജിന്‍  അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
 വിവാഹവും കോടതി നടപടികളും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോണ്‍ഫ്രന്‍സില്‍ സഭാ നിയ മസംബന്ധിയായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കാനോന്‍ നിയമ വിദഗ്ധരാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന നാഷണല്‍ കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?