തൃശൂര്‍: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുന്‍ എം.പി സുരേഷ് ഗോപി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും മണിപ്പൂര്‍ കലാപം തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ തൃശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ നടത്തി. മണിപ്പൂരില്‍ നൂറുകണക്കിന് നിരപരാധികള്‍ കൊലചെയ്യപ്പെടുകയും ആരാധനാലയങ്ങളും വിദ്യാലയങ്ങളും തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ കലാപത്തെക്കുറിച്ച് മറ്റു സംസ്ഥാനങ്ങളി ല്‍ ഉള്ളവര്‍ പ്രതികരിക്കേണ്ടതില്ലെന്നും അതു മണിപ്പൂരിലുള്ളവര്‍ നോക്കുമെന്നുമുള്ള സുരേഷ് ഗോപിയുടെ നിലപാട് പ്രതിഷേധാര്‍ഹവും അപക്വവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത കുറ്റപ്പെടുത്തി. കലാപം ആരംഭിച്ച് 160 ദിവസങ്ങള്‍ പിന്നിട്ടുവെങ്കിലും കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത ഭരണകൂടനിഷ്‌ക്രിയത മറച്ചുവെക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിഷേധ ധര്‍ണ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു. പി.ഐ ലാസര്‍ മാസ്റ്റര്‍, ബിജു കുണ്ടുകുളം, എന്‍.പി ജാക്‌സണ്‍, തോമസ് ചിറമ്മല്‍, മേഫി ഡല്‍സണ്‍, സി.ജെ ജെയിംസ്, ഫ്രാന്‍സി ആന്റണി, ഷാനു ജോര്‍ജ്, വി.ഡി ഷാജന്‍ എന്നിവര്‍ പ്രസംഗിച്ചു
Leave a Comment
Your email address will not be published. Required fields are marked with *