Follow Us On

15

January

2025

Wednesday

ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നാല്‍പതുദിനരാത്ര അഖണ്ഡ ആരാധന ഒക്‌ടോബര്‍ 17ന് തുടങ്ങും

ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നാല്‍പതുദിനരാത്ര അഖണ്ഡ ആരാധന ഒക്‌ടോബര്‍ 17ന് തുടങ്ങും
ചങ്ങനാശേരി: ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ കേരളസഭ നവീകരണത്തോടനുബന്ധിച്ച്  നാല്‍പതു ദിനരാത്ര അഖണ്ഡ ആരാധന ഒക്ടോബര്‍ 17-ന് വൈകുന്നേരം 5-ന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പൂരക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള പരിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. അതിരൂപതാ മെത്രാപ്പോ ലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നാല്‍പത് ദിനരാത്ര അഖണ്ഡ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്യും. 40 ദിവസങ്ങളില്‍ രാത്രിയും പകലും മുഴുവന്‍ സമയവും സഭയുടെ യാമ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച്  ആരാധന നടത്തും. കേരളത്തിലെ അനുഗ്രഹീതരായ 40 വചന പ്രഘോഷകര്‍ ഓരോ ദിവസവും വൈകുന്നേരെ അഞ്ചുമണിയുടെ പരിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് 9 മണി വരെ കണ്‍വെന്‍ഷനും ആരാധനയും നയിക്കുന്നു.
കെസിബിസി കേരളസഭാ നവീകരണ കമ്മീഷന്‍ സെക്രട്ടറിയും പത്തനംതിട്ട രൂപതാ മെത്രാനുമായ ബിഷപ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, തിരുവല്ല അതിരൂപതാ മെത്രാപ്പോലീത്ത തോമസ് മാര്‍ കൂറീലോസ്, മാവേലിക്കര രൂപതാ മെത്രാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ആലപ്പുഴ രൂപതാ മെത്രാന്‍ റവ. ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ വിവിധ ദിവസങ്ങളില്‍ സന്ദേശം നല്‍കും.
 ചങ്ങനാശേരി അതിരൂപത വികാരി ജനറാളന്മാരായ  മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, മോണ്‍. ജെയിംസ് പാലയ്ക്കല്‍, മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, അതിരൂപതാ കുടുംബക്കൂട്ടായ്മ – ബൈബിള്‍ അപ്പോസ്തലേറ്റ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, മെത്രാപ്പോലീത്തന്‍പള്ളി സഹ വികാരിമാരായ ഫാ. ജസ്റ്റിന്‍ തൈക്കളം, ഫാ. ലിപിന്‍ തുണ്ടുകളം, ഫാ. ടോജോ പുളിക്കപ്പടവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. പ്രാര്‍ത്ഥന നിയോഗങ്ങള്‍ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പര്‍: +91 98473 14640
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?