തൃശൂര്‍: സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. ജീസസ് യൂത്ത് -കെയ്റോസ് മീഡിയ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍പേ ഓടി മറ്റുള്ളവര്‍ക്ക് പ്രചോദനവും ശക്തിയും മാതൃകയും നല്‍കേണ്ടവരാണ് യുവജനങ്ങളെന്നന്ന് മാര്‍ നീലങ്കാവില്‍ കൂട്ടിച്ചേര്‍ത്തു.
ലിയോ ടോം വടക്കന്‍ എഴുതിയ ‘പങ്കാളിത്ത സഭ ഫ്രാന്‍സിസ് പാപ്പായുടെ വീക്ഷണത്തില്‍’ എന്ന പുസ്തകവും റിജോയ്സ് ആക്ഷന്‍സോംഗ് സീരീസും അദ്ദേഹം പ്രകാശനം ചെയ്തു. തൃശൂര്‍ അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ആളൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെയ്റോസ് ഡയറക്റ്റര്‍ ഡോ. ചാക്കോച്ചന് ഞാവള്ളില്‍ അധ്യക്ഷത വഹിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റജീന, ജീവന് ടി.വി ചീഫ് ന്യൂസ് എഡിറ്റര്‍ ബാബു വളപ്പായ, ഗിനീസ് ഫ്രാന്‍സിസ്, ആന്റോ എല്‍.പുത്തൂര്‍, മനോജ് തലക്കോടന്‍, ലിയോ ടോം വടക്കന്‍, സിജോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *