Follow Us On

15

January

2025

Wednesday

പ്രതീക്ഷ നല്‍കുന്ന വിധി: രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ നിലപാട് പ്രഖ്യാപിക്കണം

പ്രതീക്ഷ നല്‍കുന്ന വിധി: രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ നിലപാട് പ്രഖ്യാപിക്കണം
കാക്കനാട്: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന സുപ്രീംകോടതി വിധിയേയും, ഭ്രൂണത്തിന്റെ വളര്‍ച്ച ആറുമാസം പിന്നിട്ട സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്ന സുപ്രീം കോടതി വിധിയേയും സ്വാഗതം ചെയ്ത് സീറോമലബാര്‍സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍. രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ ഗര്‍ഭഛിദ്രം, ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് പ്രഖ്യാപിക്കമെന്നും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏതുതരം ലൈംഗിക ചായ്‌വുകളുള്ളവരാണെങ്കിലും അവരെ ഉള്‍ക്കൊള്ളാനും, അവരോട് അനുഭാവവും സ്‌നേഹവും പ്രകടിപ്പിക്കാനും പൊതുസമൂഹം വൈമുഖ്യം പ്രകടിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടാണ് കത്തോലിക്കാ സഭയ്ക്ക് മുഴുവനുമുള്ളതെന്ന് സിനഡല്‍ കമ്മീഷന്‍ വ്യക്തമാക്കി.
കുടുംബത്തിനും, കുടുംബ ബന്ധങ്ങള്‍ക്കും അതീവ പ്രാധാന്യം നല്‍കുന്ന ഭാരതത്തില്‍ സ്ത്രീ-പുരുഷ ചേര്‍ച്ചയാല്‍ സാധ്യമാകുന്ന വിവാഹത്തിന് മറ്റു നിര്‍വചനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കുടുംബങ്ങള്‍ തകര്‍ന്നാല്‍ സമൂഹത്തിന് പിന്നെ നിലനില്‍പ്പില്ല. ദത്തെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പിതാവിന്റെയും മാതാവിന്റെയും സ്‌നേഹം ലഭിക്കാന്‍ അവകാശമുണ്ട്. ഗര്‍ഭധാരണം മുതലുള്ള മനുഷ്യജീവന്റെ മൂല്യം അഭംഗുരം സംരക്ഷിക്കപ്പെടണം എന്നത് കത്തോലിക്കാ സഭയുടെ പ്രഖ്യാപിത നിലപാടാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ജനറല്‍ സെക്രട്ടറി   റവ. ഡോ. ആന്റണി മൂലയില്‍, ഫാ. ഡെന്നി താണിക്കല്‍, ഫാ. മാത്യു ഓലിക്കല്‍, ഫാ. ലോറന്‍സ് തൈക്കാട്ടില്‍, ഡോ. രാജു ആന്റണി, ഡോ. ഡെയ്സണ്‍ പാണേങ്ങാടന്‍, ഷെവ. വി.സി. സെബാസ്റ്റ്യന്‍, ടോണി ചിറ്റിലപ്പിള്ളി, സാബു ജോസ്, ബീന ജോഷി, ആന്‍സി ചേന്നോത്ത്,  തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?