Follow Us On

18

May

2024

Saturday

ആരാധനാലയത്തിനുനേരെയുള്ള അക്രമത്തെ അപലപിച്ചു

ആരാധനാലയത്തിനുനേരെയുള്ള  അക്രമത്തെ അപലപിച്ചു

മുംബൈ: താനെയിലുള്ള പ്രൊട്ടസ്റ്റന്റ് സഭയുടെ പ്രാര്‍ത്ഥനാ ഹാളിനുനേരെ നടന്ന അക്രമത്തെ ക്രൈസ്തവ നേതാക്കള്‍ അപലപിച്ചു.
അക്രമം നടത്തിയവരെ ഉടന്‍ കണ്ടെത്തണമെന്ന് ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമികളെ കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണെന്ന് മഹാരാഷ്ട്ര പോലീസ് പറഞ്ഞുവെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പ്രാര്‍ത്ഥനാലയത്തിലെ കുരിശ് തകര്‍ക്കുകയും കവാടത്തില്‍ അവഹേളന കാര്യങ്ങള്‍ എഴുതിവെക്കുകയും ചെയ്തിരുന്നു.

ക്രൈസ്തവ ദൈവാലയങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വളരെ വേദനാജനകമാണെന്ന് മുംബൈ അതിരൂപതാ വക്താവ് ഫാ. നൈജല്‍ ബാരറ്റ് പറഞ്ഞു. ഏറ്റവും പരിതാപകരമായ വസ്തുത ഇത്തരത്തിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴാണെന്നും സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഭാരതീയ ജനതാപാര്‍ട്ടിയാണ് ഭരിക്കുന്നത്. പുരോഗമന ചിന്താഗതിയുള്ളതും സാര്‍വദേശീയ കാഴ്ചപ്പടുള്ളതുമായ മഹാരാഷ്ട്ര പോലും ഇത്തരത്തില്‍ വര്‍ഗീയതയുടെ പിടിയിലമരുന്നത് ഞെട്ടലുളവാക്കുന്നുവെന്ന് മുംബൈ കാത്തലിക് സഭ എന്ന സംഘടനയുടെ പ്രസിഡന്റ് ഡോള്‍ഫി ഡിസൂസ പറഞ്ഞു.

അടുത്തവര്‍ഷം നടക്കുന്ന ഇലക്ഷനുമുമ്പായി ഭൂരിഭാഗം വരുന്ന ഹിന്ദുവോട്ടുകള്‍ നേടിയെടുക്കുവാനാണ് ഇതുപോലുള്ള കുത്സിത ശ്രമങ്ങളെന്ന് കാത്തലിക് സെക്കുലര്‍ ഫോറം സ്ഥാപക പ്രസിഡന്റ് ജോസഫ് ഡയസ് പറഞ്ഞു. യാതൊരു കാരണവുമില്ലാതെ ക്രൈസ്തവ ന്യൂനപക്ഷം അക്രമിക്കപ്പെടുന്നത് വേദനാജനകമാണെന്ന് മുന്‍ മഹാരാഷ്ട്ര മൈനോരിറ്റീസ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അബ്രാഹം മത്തായി പറഞ്ഞു. ഇന്ത്യയില്‍ ക്രൈസ്തവര്‍ വെറും 2.3 ശതമാനം മാത്രമാണ്. എന്നാല്‍ അവരാണ് ഈ രാജ്യത്തിന്റെ സാമൂഹികസേവനത്തിന്റെയും ഗ്രാമീണ വികസനത്തിന്റെയും 40 ശതമാനവും നിറവേറ്റുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ ക്രൈസ്തവരുടെ എണ്ണം വെറും 0.96 ശതമാനമാണ്. മുംബൈ അതിരൂപതയില്‍ 5 ലക്ഷം ക്രൈസ്തവരാണുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?