Follow Us On

26

December

2024

Thursday

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം: 27ന് ഉപവാസ പ്രാര്‍ത്ഥന

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം: 27ന് ഉപവാസ പ്രാര്‍ത്ഥന
കൊച്ചി: ഒക്‌ടോബര്‍ 27-ാം തീയതി ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ സാഹചര്യത്തില്‍ 27-ന് ലോക സമാധാന ത്തിനുവേണ്ടി ഉപവാസപ്രാര്‍ത്ഥനാ ദിനമായി ആചരിക്കണ മെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേലും പാലസ്തീനുംതമ്മിലുള്ള യുദ്ധം ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഒരു യുദ്ധവും ക്രൈസ്തവര്‍ക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ആരായാലും അവരെ പിന്തുണയ്ക്കുന്നത് യുദ്ധത്തെ പിന്തുണയ്ക്കുന്നതിനു തുല്യമാണെന്ന് മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി.
യുദ്ധത്തിന്റെ സാഹചര്യത്തില്‍ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതോടൊപ്പംതന്നെ സമാധാനം സംസ്ഥാപിക്കാനുള്ള പരിശ്രമങ്ങളും നാം നടത്തേണ്ടിയിരിക്കുന്നു. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അനുരഞ്ജനത്തിലും സമാധാനത്തിലും എത്തിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കാണു നമ്മുടെ പിന്തുണ നല്‍കേണ്ടത്. യുദ്ധംമൂലം വലിയ സഹനങ്ങള്‍ക്കു വിധേയ രാകുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിസഹായരായ ജനവിഭാഗത്തെ സാധിക്കുന്ന എല്ലാവിധത്തിലും സഹായിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?