Follow Us On

01

July

2025

Tuesday

ശില്പശാല സംഘടിപ്പിച്ചു

ശില്പശാല സംഘടിപ്പിച്ചു

ഭുവനേശ്വര്‍: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഇന്‍ ഇന്ത്യ ഒറീസയിലെ സഭയ്ക്കായി പബ്ലിക് സ്ട്രാറ്റജിക് പ്ലാനിംഗ് വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു.
സിനഡാലിറ്റി, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ, ബഹുമത, ബഹുസ്വര സംസ്‌കാരിക പശ്ചാത്തലത്തില്‍ നവസുവിശേഷവത്ക്കരണം തുടങ്ങിയവയായിരുന്നു വിചിന്തനവിഷയങ്ങള്‍. ജാരാസ്ഗുഡയിലെ ഉത്കല്‍ ജ്യോതി റീജിയണല്‍ പാസ്റ്ററല്‍ സെന്ററിലായിരുന്നു യോഗം. പരിപാടിയില്‍ ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരും യൂത്ത് ലീഡര്‍മാരും പങ്കെടുത്തു.

ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഓരോരുത്തരും ഇവിടെ എത്തിയിരിക്കുന്നതെന്നും പക്ഷേ, എല്ലാവര്‍ക്കും ഒരു മിഷനാണുള്ളതെന്നും അത് ദൈവത്തിന്റെ മിഷനാണെന്നും കട്ടക് ഭുവനശ്വേര്‍ ആര്‍ച്ചുബിഷപ് ഡോ. ജോണ്‍ ബാറുവ പറഞ്ഞു. ദൈവം നമ്മില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് വിവേചിച്ചറിയണം. ഇതിലൂടെ ഒഡീഷയിലെ സഭയ്ക്കുവേണ്ടി യുള്ള നമ്മുടെ യാത്ര കൂടുതല്‍ പ്രസക്തവും ഫലദായകവുമാകും; അദ്ദേഹം പറഞ്ഞു.
ശില്പശാലയില്‍ സിസിബിഐയുടെ മിഷന്‍, വിഷന്‍, ഡിപ്പാര്‍ട്ട്‌മെന്റുകള്‍, അപ്പസ്‌തോലേറ്റുകള്‍, ലക്ഷ്യങ്ങള്‍ എന്നിവ വിലയിരുത്തുകയും പുനര്‍വിചിന്തനം ചെയ്യുകയും ചെയ്തുവെന്നും സ്ട്രാറ്റജിക് പ്ലാനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ചാള്‍സ് ലിയോണ്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?