Follow Us On

15

January

2025

Wednesday

ജല്‍പായ്ഗുരി മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം

ജല്‍പായ്ഗുരി മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം

കൊല്‍ക്കത്ത: ജല്‍പായ്ഗുരിയിലെ മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു. ജല്‍പായ്ഗുരി രൂപതയിലെ നഗരകാട്ട സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ പി.എം.ഐ.ഇ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറാള്‍ ഫാ. ഫെറൂസിയോ ബ്രാംബില്ലാസ്‌ക, അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ലിയോപോള്‍ദോ ഗിരെല്ലി, കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ, ജല്‍പായ്ഗുരി ബിഷപ് ക്ലെമന്റ് തിര്‍ക്കെ, ബന്ദോഗ്ര ബിഷപ് വിന്‍സന്റ് ഐന്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

20000 ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു. 1923 ല്‍ വെസ്റ്റ് ബംഗാളിലെ തേയില തോട്ടത്തിലെ ജോലിക്കാര്‍ക്കായി പി.െഎ.എം.ഇ മിഷണറിമാരായിരുന്നു ഈ മിഷന്‍ ആരംഭിച്ചത്. 100 വര്‍ഷം മുമ്പ് ഫാ. ഗിസെപ്പെ ആന്റോണിയോ ലസറോണി ഇവിടെ 20 പേരടങ്ങുന്ന ഒരു ചെറിയ സമൂഹത്തിന് തുടക്കം കുറിച്ചുവെന്ന് ബന്ദോഗ്ര ബിഷപ് വിന്‍സന്റ് ഐന്‍ഡ് അനുസ്മരിച്ചു. അതി ന്റെ ഫലമാണ് ഇന്നത്തെ ജാല്‍പായ്ഗുരി രൂപത. അവിടെ ഇപ്പോള്‍ 150,000 വിശ്വാസികളും 73 രൂപതാവൈദികരും 30 സന്യസികളും 20 സന്യാസിനികളുമുണ്ട്. തേയിലത്തോട്ടങ്ങളിലെ ജോലിക്കാരാണ് ഇപ്പോഴും വിശ്വാസികളില്‍ 90 ശതമാനവും. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ രൂപതയുടെ വളര്‍ച്ചുക്കുവേണ്ടി ജീവതമര്‍പ്പിച്ച എല്ലാ മിഷണറിമാരോടും തങ്ങള്‍ നന്ദിയര്‍പ്പിക്കുന്നുവെന്ന് ബിഷപ് ക്ലെമന്റ് ടിര്‍ക്കെ പറഞ്ഞു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?