Follow Us On

19

September

2024

Thursday

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികള്‍ക്ക് ഊരുവിലക്ക് ഇടപ്പെട്ട് ഹൈക്കോടതി

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികള്‍ക്ക്  ഊരുവിലക്ക് ഇടപ്പെട്ട് ഹൈക്കോടതി

അഗര്‍ത്തല: ത്രിപുരയില്‍ ബുദ്ധമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച ആദിവാസി കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് പ്രഖാപിച്ചതിനെതിരെയുള്ള ത്രിപുര ഹൈക്കോടതിയുടെ വിധിയെ ക്രൈസ്തവസഭ സ്വാഗതം ചെയ്തു. ത്രിപുരയില്‍ ബുദ്ധമതം വിട്ട് ക്രൈസ്തവമതം സ്വീകരിച്ച രണ്ട് കുടുംബങ്ങളെ പീഡിപ്പിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നായിരുന്നു കോടതിവിധി.
ത്രിപുര ഹൈക്കോടതി ഗവണ്‍മെന്റിനോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ക്രിസ്തുമതം സ്വീകരിച്ച പുര്‍ണമോയി ചക്ക്മയുടെയും തൗരുണ്‍ ചക്ക്മയുടെയും കുടുംബങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഉത്തരവിട്ടു.

ചക്മ ഗോത്രത്തില്‍പ്പെട്ട രണ്ട് കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചതിനെത്തൂടര്‍ന്ന് അവര്‍ക്കെതിരെ ഗോത്രസമൂഹം ഊരുവിലക്ക് പ്രഖ്യാപിച്ചിരുന്നു. ത്രിപുരയിലെ ഉനക്കോട്ടി ജില്ലയിലെ പശ്ചിം അന്‍ഡാര്‍ചേര വില്ലേജിലായിരുന്നു ഈ രണ്ട് കുടുംബങ്ങളും ജീവിച്ചിരുന്നത്.
ചക്മ സോഷ്യല്‍ ആര്‍ബിട്രേഷന്‍ കമ്മിറ്റിയും പഞ്ചായത്തും ഊരുവിലക്ക് പ്രഖ്യാപിച്ചതോടെ തങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പറഞ്ഞ് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കൂലിപ്പണിക്ക് പോയിരുന്ന പുര്‍ണമോയി ചക്മയെ എല്ലാവരും ജോലിയില്‍നിന്ന് ഒഴിവാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍നിന്നുപോലും അവര്‍ അദ്ദേഹത്തെ ഒഴിവാക്കി. തൗരുണ്‍ ചക്മ എന്ന ഓട്ടോറിക്ഷക്കാരനെ വിലക്ക് കാരണം ആരും ഓട്ടം വിളിക്കാതെയായി. എന്നാല്‍ അവസാനം കോടതി അവരുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു.

ചക്മ കമ്മിറ്റിയുടെ ഇത്തരത്തിലെ വിവേചനാപരമായ പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് അരിന്ദാം ലോദ് ഉത്തരവില്‍ വ്യക്തമാക്കി. ഭരണഘടന ഓരോ പൗരനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ട്. മതത്തിന്റെ പേരിലുള്ള ചക്മ സമൂഹത്തിന്റെ വിലക്ക് ഭരണഘടനാവിരുദ്ധമാണെന്നും കോടതി വിലയിരുത്തി.
ഇന്ത്യന്‍ ഭരണഘടനയുടെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിച്ച കോടതിവിധിയെ അഗര്‍ത്തല രൂപത സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ഫാ. ഐവാന്‍ ഡിസില്‍വ സ്വാഗതം ചെയ്തു. ത്രിപുര ഹൈക്കോടതിയുടെ വിധി മഹത്തായ ഒരു സന്ദേശമാണ്. ത്രിപുരയിലെ ജനങ്ങള്‍ക്ക് മാത്രമല്ല വടക്ക് കിഴക്കേ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ക്കും ഈ വിധി ആശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയില്‍ പറയുന്നതുപോലെ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും പ്രഘോഷിക്കുന്നതിനും അവകാശമുണ്ടെന്നും ആര്‍ക്കും ആ അവകാശം കവര്‍ന്നെടുക്കാനാകില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ക്രൈസ്തവ വിഭാഗങ്ങളിലായി 1,59,882 ക്രൈസ്തവരാണ് ത്രിപുരയിലുള്ളത്. ജനസംഖ്യുടെ ഏകദേശം 4.35 ശതമാനമാണിത്. തദ്ദേശിയരാണ് ക്രൈസ്തവരിലധികവും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?