കൊല്‍ക്കത്ത: സിക്കിമിലെ വെള്ളപ്പൊക്ക കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കത്തോലിക്കാ സഭ. സഭയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി. സിക്കിമിലെ വെള്ളപ്പൊക്കത്തില്‍ 40-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 76 ലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു.
ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവരുടെ വെള്ളം കയറിയിറങ്ങിയ വീടുകള്‍ വൃത്തിയാക്കുന്ന ദൗത്യമാണ് ആദ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ ഏറ്റെടുത്തതെന്ന് ഡാര്‍ജിലിംഗ് രൂപതയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. അലക്‌സ് ഗുരുംഗ് പറഞ്ഞു. വീടുകള്‍ വൃത്തിയാക്കിയശേഷം ഓരോരുത്തരെയും അവരവരുടെ വീടുകളിലെത്തിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. കൂടാതെ ദുരിതാശ്വസക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും വെള്ളവും മരുന്നുകളും എത്തിച്ചു.
വെള്ളപ്പൊക്കത്തില്‍ 2002 വീടുകള്‍ തകര്‍ന്നു. അനേകര്‍ ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം തേടി. കാരിത്താസിന്റെ സഹായത്തോടെ കൂടുതല്‍ സഹായം എത്തിക്കുക്കുമെന്നും ഫാ. അലക്‌സ് സൂചിപ്പിച്ചു. വിവിധ ഇടവകകളില്‍നിന്നായി 100 ഓളം സന്നദ്ധപ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നതതെന്ന് സിക്കിം കാത്തലിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മഹീന്ദ്ര ഗുരുംഗ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *