Follow Us On

15

January

2025

Wednesday

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റര്‍ ചെറുപുഷ്പം അന്തരിച്ചു

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റര്‍ ചെറുപുഷ്പം അന്തരിച്ചു
ചങ്ങനാശേരി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റര്‍ ചെറുപുഷ്പം ആലഞ്ചേരി (83) അന്തരിച്ചു. മൃതദേഹം ഇന്ന് (02.11. 2023 വ്യാഴം) വൈകുന്നേരം 03:00-ന് വാഴപ്പള്ളി എസ്എച്ച് മഠത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം നാളെ (03.11. 2023 വെള്ളി) രാവിലെ 10-ന് വാഴപ്പള്ളി എസ്എച്ച് മഠം ചാപ്പലില്‍ ശുശ്രൂഷയ്ക്ക് ശേഷം മഠം സെമിത്തേരിയില്‍.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ മുന്‍ പ്രധാനാധ്യാപികയായിരുന്നു. തിരുവനന്തപുരം നിര്‍മല ഭവന്‍, അമലാ ഭവന്‍ ചങ്ങനാശേരി, എടത്വ, ജഗദല്‍പുര്‍, മയിന്‍പുരി, തക്കല തുടങ്ങി വിവിധയിടങ്ങളില്‍ സേവനം ചെയ്തു.
മറ്റ് സഹോദരങ്ങള്‍: റവ. ഡോ. ജോസ് ആലഞ്ചേരി (ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് മുന്‍ ഡയറക്ടര്‍), റവ.ഡോ. ഫ്രാന്‍സിസ് ആലഞ്ചേരി (ബംഗ്ലാദേശ്), എ.പി.തോമസ് (ന്യൂയോര്‍ക്ക്), ഏലിയാമ്മ ജേക്കബ് പാമ്പനോലിക്കല്‍ (എറണാകുളം), ആന്‍സമ്മ മാത്യു തെക്കത്ത് (തൃക്കൊടിത്താനം), പരേതരായ ഫീലിപ്പോസ് ഫീലിപ്പോസ്, മേരിക്കുട്ടി ചാക്കോ ചങ്ങാട്ട് (തുരുത്തി), എ.പി.അഗസ്റ്റിന്‍.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?