Follow Us On

19

September

2024

Thursday

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം
കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നോക്കാവസ്ഥയെ കുറിച്ച് സമഗ്രമായി പഠിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ജസ്റ്റിസ് ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണമെന്ന് വരാപ്പുഴ അതിരൂപതാ വൈദിക സമിതി. റിപ്പോര്‍ട്ടിനോടുള്ള സര്‍ക്കാരിന്റെ അവഗണനയിലും മെല്ലെപോക്കിലും വൈദിക സമിതി  പ്രതിഷേധിച്ചു.
ക്രൈസ്തവര്‍ പതിറ്റാണ്ടുകളായി നേരിടുന്ന നീതി നിഷേധവും അവഗണനയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തി സര്‍ക്കാറിന് സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ വിവിധ വകുപ്പുകളില്‍ നിന്ന് ശുപാര്‍ശകള്‍ ക്ഷണിച്ചുവെങ്കിലും നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് അടിയന്തരമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വൈദിക സമിതി ആവശ്യപ്പെട്ടു.
ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം നീളുന്നതിലും നിരപരാധികളായ ആയിരങ്ങള്‍ക്ക് ജീവഹാനി നേരിടുന്നതിലും വ്യാപകമായ ദുരിതങ്ങള്‍ക്ക് ഇടയാകുന്നതിലും സമ്മേളനം ദുഃഖം പ്രകടിപ്പിച്ചു. കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പരിധിയില്‍ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് വിവേചനവും ഭരണഘടനാ വിരുദ്ധവും ആണെന്നും യോഗം വിലയിരുത്തി. ഈ തീരുമാനം പുന:പരിശോധിക്കേണ്ടതുണ്ട്. അര്‍ഹരായഎല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ഉടന്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, വൈദിക സമിതി സെക്രട്ടറി ഫാ. ഷൈന്‍ ചിലങ്ങര, അതിരൂപതാ വക്താവ് ഫാ. യേശുദാസ് പഴമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?