Follow Us On

20

September

2024

Friday

പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്ക് വീടൊരുക്കി കാഞ്ഞിരപ്പള്ളി രൂപത

പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്ക് വീടൊരുക്കി കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ കര്‍മ്മ പരിപാടിയായ റെയിന്‍ബോ പദ്ധതിയില്‍ പാലപ്രയില്‍ നിര്‍മ്മിച്ച മൂന്ന് ഭവനങ്ങള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആശീര്‍വ്വദിച്ചു. സുവിശേഷ ചൈതന്യം നമ്മോട് പങ്കുവയ്ക്കലാവശ്യപ്പെടുന്നുവെന്നും വേദനിക്കുന്ന സഹോദരന് നേര്‍ക്ക് കണ്ണുതുറക്കുവാനും കൈയയച്ച് നല്‍കുവാനും നമ്മെ നിര്‍ബന്ധിക്കുന്നുവെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.
ഭൂനിധി പദ്ധതിയിലേക്ക് വിന്‍സ് നടക്കല്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് പാലപ്രയിലെ മൂന്നു ഭവനങ്ങള്‍ നിര്‍മ്മിച്ചത്. പ്രളയബാധിതര്‍ക്കായി റെയിന്‍ബോ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന 45 ഭവനങ്ങളില്‍ 41 ഭവനങ്ങളും നല്‍കിക്കഴിഞ്ഞു.  പ്രളയത്തില്‍ ഭൂരഹിതരായവര്‍ക്ക് ‘ഭൂനിനിധി’ പദ്ധതിയില്‍ സുമനസുകള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്.
പ്രളയ ബാധിതരുടെ ചികിത്സ, ഭവനനിര്‍മ്മാണം, വീടുകളുടെ അറ്റകുറ്റപണികള്‍, തുടര്‍ വിദ്യാഭ്യാസ സഹായങ്ങള്‍, ഉപജീവന സഹായം, കുടിവെള്ള പദ്ധതി, ഗതാഗത സൗകര്യം ക്രമീകരിക്കല്‍ തുടങ്ങിയ നിരവധി കര്‍മ്മ പരിപാടികളുള്‍പ്പെടുന്ന റെയിന്‍ബോ പദ്ധതിയില്‍ രൂപതയിലെ ഇടവകകള്‍, സന്യാസ സമൂഹങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, സുമനസുകള്‍ തുടങ്ങിയവര്‍ സഹകരിക്കുന്നു.
ആശീര്‍വ്വാദ കര്‍മ്മങ്ങളില്‍ രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. തോമസ് നല്ലൂര്‍ കാലായിപറമ്പില്‍, ഫാ. മാര്‍ട്ടിന്‍ പാലക്കുടി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍, ഫാ. ജോര്‍ജ് കുഴിപ്പള്ളി, വിന്‍സ് നടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?