Follow Us On

01

June

2025

Sunday

കെഎല്‍സിഎ സംസ്ഥാന ഭാരവാഹികള്‍ ദുബായിലെ ലത്തീന്‍ കത്തോലിക്ക സമൂഹവുമായി കൂടിക്കാഴ്ച നടത്തി

കെഎല്‍സിഎ സംസ്ഥാന ഭാരവാഹികള്‍ ദുബായിലെ  ലത്തീന്‍ കത്തോലിക്ക സമൂഹവുമായി കൂടിക്കാഴ്ച നടത്തി
ദുബായ്: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന ഭാരവാഹികള്‍ ദുബായിലെ ലത്തീന്‍ കത്തോലിക്കാ സമൂഹവുമായി കൂടിക്കാഴ്ച നടത്തി.  ആഗോളതല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെഎല്‍സിഎ ഗ്ലോബല്‍ ഫോറം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ കേരള ലാറ്റിന്‍ കമ്മ്യൂണിറ്റി ദുബായ്  (കെആര്‍എല്‍സിസി ദുബായ്) ഭാരവാഹികളുടെ യോഗത്തില്‍ ധാരണയായി.  വിവിധ രാജ്യങ്ങളില്‍നിന്ന് പ്രവാസി സമുദായ പ്രതിനിധികളും, പ്രവാസികള്‍ പ്രവര്‍ത്തിക്കുന്ന സമുദായ സംഘടനകളുടെ  നേതാക്കളും പങ്കെടുക്കുന്ന ഗ്ലോബല്‍ ഫോറത്തിന്റെ  യോഗം ഡിസംബര്‍ മാസം ചേരും.
ലോകത്തെമ്പാടുമുള്ള പ്രവാസികളായ  ലത്തീന്‍ കത്തോ ലിക്കരെ സമുദായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സഹകരിപ്പി ക്കുന്നതിന് വേണ്ടിയാണ് വിവിധ രാജ്യങ്ങളില്‍  കെഎല്‍സിഎ ഗ്ലോബല്‍ ഫോറം പ്രവര്‍ത്തനമാരംഭിക്കുന്നത്. ദുബായില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, ഗ്ലോബല്‍ ഫോറം കണ്‍വീനര്‍ ആന്റണി നൊറോണ, ദുബായ് ലാറ്റിന്‍ കാത്തലിക് കമ്മ്യൂണിറ്റി  ഭാരവാഹികളായ മരിയദാസ് കെ, ടോമി വര്‍ഗീസ്, സ്റ്റീഫന്‍ ജോര്‍ജ്ജ്,  ബിബിയാന്‍ ടി. ബാബു, ജോസ് ജെറോണി, ജാക്  ജോസഫ്, യൂജിന്‍ മൊറൈസ്,  ആന്റണി മുണ്ടക്കല്‍  തുടങ്ങിയവര്‍  പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?