Follow Us On

01

June

2025

Sunday

പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട കുടുംബത്തിന് ജീസസ് യൂത്ത് വീടു നിര്‍മിച്ചു നല്‍കി

പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട കുടുംബത്തിന് ജീസസ് യൂത്ത് വീടു നിര്‍മിച്ചു നല്‍കി
കാത്തിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ കര്‍മ്മ പരിപാടിയായ റെയിന്‍ബോ പദ്ധതിയില്‍ ജീസസ് യൂത്ത് അംഗങ്ങള്‍ കൂവപ്പള്ളിയില്‍ നിര്‍മ്മിച്ച് നല്‍കിയ ഭവനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആശീര്‍വ്വദിച്ചു. ദൈവസ്‌നേഹ ചൈതന്യം ജീവിത സാക്ഷ്യത്തിലൂടെ പ്രകാശിപ്പിക്കുന്ന യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും സമ്പത്താണെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
കൂവപ്പള്ളി സ്വദേശിയായ ജോബി പൊക്കാളശേരില്‍ രൂപതയുടെ ‘ഭൂനിധി’ പദ്ധതിയില്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഭവനം നിര്‍മ്മിച്ചത്. ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ കണ്ടെത്തിയ തുകയോടൊപ്പം തങ്ങളുടെ അദ്ധ്വാനവും കൂട്ടിച്ചേര്‍ത്താണ് പ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ട കുടുംബത്തിന് പാര്‍പ്പിടമൊരു ക്കിയത്. ജീസസ് യൂത്ത് പ്രവര്‍ത്തകനായ ബിന്‍സു മുളങ്ങാശേരിയാണ് നിര്‍മ്മാണം നിര്‍വഹിച്ചത്. ജെഫിന്‍ പ്ലാപ്പള്ളില്‍, സനോജ് കളപ്പുരക്കല്‍, ജോസ് കുര്യന്‍ വടക്കേടത്ത് എന്നിവരുടെ നേതൃത്വലാണ് ജീസസ് യൂത്ത് ‘നല്ല അയല്‍ക്കാരന്‍’ പ്രൊജക്ട് വഴി  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചത്.
ആശീര്‍വാദ കര്‍മ്മങ്ങളില്‍ രൂപത വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം,  ഫാ. ചെറിയാന്‍ പുലിക്കുന്നേല്‍, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, ജെഫിന്‍ പൂക്കനാംപൊയ്കയില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?