കൊച്ചി: വികസന പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളാകാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസരം ഉണ്ടാകണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വാര്‍ഷിക യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായി ചില വിഭാഗങ്ങള്‍ ഇരകളായി മാറുന്ന സാഹചര്യം വേദനാജനകമാണെന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുക, കെടാവിളക്ക് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ട സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുക, പാലസ്തീന്‍- ഇസ്രായേല്‍ വിഷയത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അന്താരാഷ്ട്രതല നടപടികള്‍ ഉണ്ടാകണമെന്നും ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
മറൈന്‍ ഡ്രൈവ് -വടുതല തീരപ്രദേശത്ത് കൂടിയുള്ള നിര്‍ദ്ദിഷ്ട റോഡ്, കോസ്റ്റല്‍ ഹൈവേ നടപടിക്രമങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍, ഷെവ. എല്‍.എം. പൈലി ചെയര്‍ എന്നിവ യോഗം ചര്‍ച്ച ചെയ്തു. മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിറ്റം, ഫാ. എബിജിന്‍ അറക്കല്‍, ഫാ. യേശുദാസ് പഴമ്പിള്ളി, അഡ്വ. ഷെറി ജെ. തോമസ്, മേരിക്കുട്ടി ജെയിംസ്, ഫാ.ഡഗ്‌ളസ് പിന്‍ഹീറോ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *