Follow Us On

07

November

2025

Friday

സഭയുടെ കൂട്ടായ്മയില്‍ ഒന്നിച്ചുനടക്കുന്നവരാകണം: മാര്‍ ആലഞ്ചേരി

സഭയുടെ കൂട്ടായ്മയില്‍ ഒന്നിച്ചുനടക്കുന്നവരാകണം: മാര്‍ ആലഞ്ചേരി
പാലാ: കര്‍ത്താവിനോടൊപ്പം സഭയുടെ കൂട്ടായ്മയില്‍ ഒന്നിച്ചു നടക്കുന്നവരാകണം സഭാവിശ്വാസികളെന്ന് സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ‘ക്രിസ്തീയ ദൗത്യവും ജീവിതവും- പ്രാദേശിക സഭയിലും സമൂഹത്തിലും’ എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പാലാ രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയായിരുന്നു അദ്ദേഹം.
 മാമ്മോദീസ സ്വീകരിച്ച എല്ലാവരും സമന്മാരാണ്, എന്നാല്‍ സവിശേഷ വരങ്ങളിലൂടെ ശുശ്രൂഷയില്‍ വ്യതിരി ക്തതയുള്ളവരുമാണ്. എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ എല്ലാവരെയും ശ്രവിക്കുന്നതും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സഭാ സ്ഥാപനങ്ങളിലൂടെയുള്ള സാമൂഹ്യ സേവനത്തിലും ആതുരശുശ്രൂഷയിലും ക്രൈസ്തവസാക്ഷ്യം നല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കണം. ദരിദ്രരും പീഡിതരും  പാര്‍ശ്വവത് കരിക്ക പ്പെടുന്നവരും സഭയുടെ കരുതലിനും കാരുണ്യത്തിനും പാത്രീഭൂതരാകണമെന്ന് മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചിങ്ങവനം ക്‌നാനായ സുറിയാനി സഭാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലിത്ത അനുഗ്രഹപ്രഭാഷണം നടത്തി. പാലാ രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷംഷാബാദ്  രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, സീറോ മലബാര്‍സഭയുടെ പിആര്‍ഒയും മീഡിയാ കമ്മീഷന്‍ സെക്രട്ടറിയുമായ റവ.ഡോ. ആന്റണി വടക്കേകര വി.സി. എന്നിവര്‍ സന്നിഹിതരായിരുന്നു. രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് തടത്തില്‍ സ്വാഗതമാശംസിക്കുകയും ചാന്‍സലര്‍ റവ. ഫാ. ജോസഫ് കുറ്റിയാങ്കല്‍ കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?